
CPM മങ്ങാട് LC മെമ്പർ മേരി ദാസൻ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു ഡിവിഷനിൽ രണ്ട് ബൂത്തിലായി 2 വോട്ട് ആണ് ചിത്രത്തിൽ കാണുന്നത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ വോട്ടർ ലിസ്റ്റിൽ മേരി ദാസൻ എന്ന വ്യക്തിയുടെ രണ്ട് തവണ പേര് വന്നിട്ടുണ്ട് എന്ന് തോന്നുന്നു. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“താഴെ കാണുന്നത് കൊല്ലം കോർപ്പറേഷൻ മങ്ങാട് ഡിവിഷനിലെ CPM നേതാവിന്റെ കള്ള വോട്ടിന്റെ തെളിവാണ്. CPM മങ്ങാട് LC മെമ്പർ മേരി ദാസൻ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു ഡിവിഷനിൽ രണ്ട് ബൂത്തിലായി 2 വോട്ട് ആണ് ചേർത്തിരിക്കുന്നത്. മങ്ങാട് കഴിഞ്ഞ തവണ BJP ആണ് വിജയിച്ചത് മങ്ങാട്ടെ ജനങ്ങൾ LDF നെ തൂത്ത് വാരി മൂലക്കിട്ടിരുന്നു. അതിന് പരിഹാരമായി ഇപ്പോൾ മങ്ങാട് ഡിവിഷനെ നാല് കഷ്ണങ്ങളായി മുറിച്ചു. എങ്ങനെ എങ്കിലും ജയിക്കണമല്ലോ ജയിക്കാൻ എന്ത് തറവേലയും CPM ചെയ്യും. ഇത് പോലെ നൂറ് കണക്കിന് കള്ള വോട്ടാണ് മങ്ങാട്, അറുനൂറ്റിമംഗലം, കരിക്കോട്,ഡിവിഷനുകളിൽ LDF ചേർത്തിട്ടുള്ളത്.”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ചിത്രത്തിൽ കാണുന്ന രണ്ട് വിവിധ EPIC നമ്പറുകൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ പരിശോധിച്ചു. ആദ്യത്തെ നമ്പർ DQK2399442 ഞങ്ങൾ പരിശോധിച്ചപ്പോൾ ഈ നമ്പർ ഞങ്ങൾക്ക് കൊല്ലം അസംബ്ലി മണ്ഡലത്തിൽ മേരി ദാസൻ എന്ന വ്യക്തിയുടെ പേരിൽ തന്നെ കണ്ടെത്തി.
ഈ വോട്ടറുടെ വിവരങ്ങൾ പ്രകാരം ഞങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നിന്ന് കൊല്ലം മണ്ഡലത്തിലെ 156 ബൂത്തിലെ വോട്ടർ ലിസ്റ്റ് പരിശോധിച്ചു. ഈ ലിസ്റ്റിൽ മേരി ദാസൻ്റെ പേര് 1229 സീരിയൽ നമ്പറിൽ ഉണ്ട്. ചിത്രത്തിൽ കാണുന്ന സീരിയൽ നമ്പർ 542 തെറ്റാണ്.
വോട്ടർ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
EPIC നമ്പർ 10 അക്കമുള്ള ഒരു കോഡ് ആണ്. രണ്ടാമത്തെ EPIC നമ്പർ ശ്രദ്ധിച്ചാൽ ഇതിൽ 13 അക്കങ്ങളുണ്ട്. 2000ത്തിന് മുൻപുള്ള വോട്ടർ ഐഡി നമ്പറുകൾ ഇപ്പൊ പുതിയ 10 അക്കം നമ്പറിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ മാപ്പ് ചെയ്തിട്ടുണ്ട്. അതിനാൽ SECIDE70A173D എന്ന ഈ നമ്പർ സാധുവായതാണ് എന്നത്തിൻ്റെ സാധ്യതയില്ല. എന്നാലും ഞങ്ങൾ ഈ നമ്പർ തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ പരിശോധിച്ച് നോക്കി. പക്ഷെ വെബ്സൈറ്റിൽ ഈ നമ്പറിനെ കുറിച്ച്‍ യാതൊരു വിവരവും ലഭിച്ചില്ല.
ഞങ്ങൾ വോട്ടറിൻ്റെ വിവരങ്ങൾ വെച്ചും തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴും ഞങ്ങൾക്ക് മേരിദാസൻ എന്ന പേരുള്ള ഒരേയൊരു വോട്ടർ കൊല്ലം ലോക്സഭ മണ്ഡലത്തിൽ കണ്ടെത്തിയിട്ടുള്ളു. ഞങ്ങൾ കൊല്ലം അടക്കം എല്ലാ 11 അസംബ്ലി മണ്ഡലങ്ങളിൽ പരിശോധിച്ചു. ഈ പേര് വെറും കൊല്ലം മണ്ഡലത്തിൽ ബൂത്ത് നമ്പർ 156ൽ മാത്രം കണ്ടെത്തിയുള്ളു.
നിഗമനം
CPM മങ്ങാട് LC മെമ്പർ മേരി ദാസൻ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു ഡിവിഷനിൽ രണ്ട് ബൂത്തിലായി 2 വോട്ട് ആണ് ചിത്രത്തിൽ കാണുന്നത് എന്ന പ്രചരണം തെറ്റാണ്. തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ ലഭിച്ച വിവരങ്ങൾ പ്രകാരം മേരിദാസൻ എന്ന വ്യക്തിയുടെ കൊല്ലം അസംബ്ലി മണ്ഡലത്തിൽ ബൂത്ത് നമ്പർ 156ൽ ഒരേയൊരു വോട്ട് ആണ്. പോസ്റ്റിൽ നൽകിയ മറ്റേ EPIC നമ്പർ നിലവിലില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:CPM മങ്ങാട് LC മെമ്പർ മേരി ദാസനിന് കൊല്ലം മണ്ഡലത്തിൽ ഇരട്ടവോട്ടിൻ്റെ തെളിവാണോ ഇത് ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
