അയോദ്ധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ക്ഷണക്കത്തുകള്‍ അയച്ചു തുടങ്ങി എന്നാണ് അനൌദ്യോഗികമായ വാര്‍ത്തകള്‍. മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് ചടങ്ങില്‍ ക്ഷണമുണ്ടെന്നും എന്നാല്‍ പങ്കെടുക്കില്ലെന്നും പലതരം വാര്‍ത്തകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടയില്‍ വ്യത്യസ്തമായ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും സീതാറാം യെച്ചൂരി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്.

archived link

എന്നാല്‍ വ്യാജ ന്യൂസ് കാര്‍ഡ് ആണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ തിരഞ്ഞു. ഇങ്ങനെ ഒരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല. മാതമല്ല, യെച്ചൂരി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്നൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്നതായി കണ്ടു. ഈ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണം നടത്തിയിരിക്കുന്നത്.

യെച്ചൂരി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന തലക്കെട്ടില്‍ വിശദമായ വാര്‍ത്ത ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പതിപ്പില്‍ കാണാം.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. ഏഷ്യാനെറ്റ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അതിലെ ഫോണ്ട് (അക്ഷരങ്ങള്‍) ഏഷ്യാനെറ്റ് ഉപയോഗിക്കുന്നതല്ലെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.

നിഗമനം

ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും സീതാറാം യെച്ചൂരി എന്നൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും-സീതാറാം യെച്ചൂരി’ -പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്...

Written By: Vasuki S

Result: ALTERED