
കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഭാഗവദ്ഗീതയെ വിമര്‍ശിച്ചു എന്നുള്ള വിവാദങ്ങളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹം മതംമാറി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
മാതൃഭൂമിയുടെ ന്യൂസ്കാര്‍ഡില്‍ ആലങ്കോട് ലീലാകൃഷ്ണന്‍റെ ചിത്രം ഉള്‍പ്പെടുത്തി കൊടുത്തിട്ടുള്ള വാര്‍ത്ത ഇങ്ങനെ: “കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ഇസ്ലാം മതം സ്വീകരിച്ചു . ഭഗവത്ഗീത പരാജയം, രാമനും കൃഷ്‌ണനും വെറും കഥാപാത്രങ്ങൾ മാത്രം, ഖുർആൻ പരിഭാഷകൾ വായിച്ചപ്പോഴാണ് മനസ്സിലായത് ഖുർആൻ കണ്ണ് പൊട്ടിക്കുന്ന ഗ്രന്ഥമല്ല കണ്ണ് തുറപ്പിക്കുന്ന ഗ്രന്ഥമാണെന്ന്”

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
വാർത്തയുടെ വിശദാംശങ്ങൾക്കായി ആദ്യം ഞങ്ങൾ മാതൃഭൂമി ഓൺലൈൻ പതിപ്പിൽ തിരഞ്ഞപ്പോൾ ആലങ്കോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചു എന്ന പേരിൽ പ്രചരിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു.

തനിക്കെതിരെയുള്ള ദുഷ്പ്രചരണത്തെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ നൽകിയ വിശദീകരണം ലേഖനത്തിൽ കൊടുത്തിട്ടുണ്ട്;

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ആലങ്കോട് ലീലകൃഷ്ണനുമായി സംസാരിച്ചു, അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ:
”ഒരു സാഹിത്യ ക്യാമ്പില്‍ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് സാഹിത്യകൃതി എന്ന നിലയില്‍ അവലോകനംചെയ്ത് നടത്തിയ പ്രഭാഷണം ദുര്‍വ്യാഖ്യാനം ചെയ്താണ് എനിക്കെതിരെ ദുഷ്പ്രചാരണം ആരംഭിച്ചത്. ഇപ്പോള്‍ മതംമാറി ഇസ്ലാമായി എന്ന് അടുത്ത വ്യാജ പ്രചരണം ആരംഭിച്ചു. ഞാന്‍ മതം മാറിയിട്ടില്ല, മാതൃഭൂമി പോലൊരു മാധ്യമത്തിന്‍റെ പേരില്‍ വ്യാജവാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചാല്‍ വിശ്വസനീയത ഉണ്ടെന്ന് ഇക്കൂട്ടര്‍ കരുതുന്നു.“
ആലങ്കോട് ലീലാകൃഷ്ണനെതിരെ മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണപൂർണമായും തെറ്റാണ്. ആലംകോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചു എന്ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ പ്രചരിക്കുന്ന മാതൃഭൂമി ന്യൂസ് കാർഡ് വ്യാജമാണ്. മാതൃഭൂമി ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല, മാത്രമല്ല, ആലങ്കോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചിട്ടുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
