ഹരിയാനയിലെ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ സൈനികര്‍ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നത് കാണാം.

റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സംഭവം മെട്രോ ട്രെയിനിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രയിനിനുള്ളില്‍ ഒരു സ്ത്രീ ഹിന്ദിയില്‍ പറയുന്നത് കേൾക്കാം: ”ഫരീദാബാദിലെ തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് ദിവസങ്ങളായി പറയുന്നുണ്ടായിരുന്നു. ഇന്ന് സേനയെ വിന്യസിച്ചു. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: "ഫരീദാബാദ് മെട്രോ സ്റ്റേഷനിൽ തീവ്രവാദിയെ കീഴടക്കി സുരക്ഷാ സേനയ്ക്ക് അഭിനന്ദനങ്ങൾ"

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവമല്ലെന്നും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ (സിഐഎസ്എഫ്) മോക്ക് ഡ്രില്ലിൽ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വീഡിയോയിൽ ഒരിടത്തും ഞങ്ങൾക്ക് മെട്രോ സ്റ്റേഷന്റെ പേര് കാണാൻ കഴിഞ്ഞില്ല. സൈനിക ഓപ്പറേഷന്‍ നടക്കുന്ന പ്ലാറ്റ്ഫോമിന് പിന്നില്‍ "SSR", "CMR" എന്നീ ബോർഡുകളുള്ള ഒരു ഉയർന്ന കെട്ടിടം കാണാം. ഞങ്ങൾ Google മാപ്പിൽ "SSR", "CMR" എന്നിവ തിരഞ്ഞപ്പോള്‍, അപ്‌ലോഡ് ചെയ്‌ത സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തി. ഗൂഗിളില്‍ ലഭ്യമായ വിവരം അനുസരിച്ച്, ഹരിയാനയിലെ ഫരീദാബാദിലെ മഥുര റോഡിലെ ഏക്താ നഗറിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഈ കെട്ടിടത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷന്‍ NHPC ചൗക്കാണെന്ന് ഗൂഗിൾ മാപ്പിൽ ഞങ്ങൾക്ക് കണ്ടെത്താനും കഴിഞ്ഞു.

അങ്ങനെ, വീഡിയോ ഫരീദാബാദിലെ NHPC ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. തുടർന്ന്, കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ഫരീദാബാദ് മെട്രോ പോലീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മദന്‍ ഗോപാല്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്: "സിഐഎസ്എഫ് നടത്തിയ മോക്ക് ഡ്രില്ലാണ് വീഡിയോയിൽ കാണിക്കുന്നത്. ജൂൺ 24-ന് NHPC ചൗക്ക് മെട്രോ സ്റ്റേഷനിൽ നടന്ന CISF-ന്‍റെ ഒരു മോക്ക് ഡ്രില്ലാണ്. ഇത് പതിവ് പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നു. CISF ഒഴികെ മറ്റൊരു സേനയും ഉൾപ്പെട്ടിട്ടില്ല,"

മെട്രോ സ്റ്റേഷനില്‍ ഒരു ഭീകരനെ പിടികൂടിയതായി പ്രചരിക്കുന്ന വീഡിയോ മോക്ക് ഡ്രില്‍ ആണെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭീകരനെ സൈനികര്‍ പിടികൂടുന്നതായി വൈറലായ വീഡിയോ സിഐഎസ്എഫിന്റെ മോക്ക് ഡ്രില്ലിന്‍റെ ഭാഗമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ ദൃശ്യങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഫരീദാബാദ് മെട്രോ സ്റ്റേഷനില്‍ CISF വിഭാഗം നടത്തിയ മോക്ക് ഡ്രിൽ വീഡിയോ ആണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫരീദാബാദ് മെട്രോ സ്റ്റേഷനിലെ CISF മോക്ക് ഡ്രിൽ ആണിത്... യഥാർത്ഥ തീവ്രവാദ ഓപ്പറേഷനല്ല,

Fact Check By: Vasuki S

Result: Misleading