അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ ഒരു രാഷ്തൃയകാരനെ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ രാഷ്ട്രിയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനാണെന്നും ഒരു ന്യൂസ്‌പേപ്പര്‍ ക്ലിപ്പിംഗ് സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഞങ്ങള്‍ ഈ ക്ലിപ്പിംഗിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ക്ലിപ്പിംഗ് വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ന്യൂസ്‌പേപ്പറിന്‍റെ കഷണം കാണാം. ന്യൂസ്‌പേപ്പറില്‍ ഒരു വാര്‍ത്ത‍യുടെ ചില ഭാഗങ്ങളും നമുക്ക് കാണാം. വാര്‍ത്ത‍യുടെ തീയതി നല്‍കിയിരിക്കുന്നത് സെപ്റ്റംബര്‍ 30, 2001 ഞായറാഴ്ച. ആണ്. വാര്‍ത്ത‍യുടെ തലക്കെട്ട്‌ ഇപ്രകാരമാണ്: “ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു”. വാര്‍ത്ത‍യില്‍ പറയുന്നത്, മയക്കുമരുന്നും ശരിയായ കണക്കുകളില്ലാത്ത കാശും കൈവശം വെച്ച ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഈ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഒരു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനുമാണ്. കുടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഈ രാഷ്ട്രീയ പ്രവര്‍ത്തകനെ വിടുകയുണ്ടായി എന്നും പേപ്പറില്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത‍യില്‍ ആരുടെ പേര് നല്‍കിയിട്ടില്ല. എന്നാലും ഇങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വാര്‍ത്ത പ്രകാരം സംഭവം നടന്നത് നവംബര്‍ 30, 2001ലാണ്. അന്ന് ഞായറാഴ്ചയായിരുന്നു എന്നും ക്ലിപ്പിംഗില്‍ എഴുതിയതായി നമുക്ക് കാണാം. പക്ഷെ നവംബര്‍ 30, 2001ന് ഞായറാഴ്ചയായിരുന്നില്ല അന്ന് വെള്ളിയാഴ്ചയായിരുന്നു.

Day of the Week

ഒരു ദിനപത്രം ഇത്ര വലിയൊരു തെറ്റ് വരുത്താനുള്ള സാധ്യത വളരെ കുറവാണ്. ഞങ്ങള്‍ ഈ പത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പത്രം ദി ബോസ്റ്റണ്‍ ഗ്ലോബ് ആയിരിക്കും എന്ന് ഞങ്ങള്‍ കണ്ടെത്തി. പത്രത്തിന്‍റെ വെബ്സൈറ്റ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍ അതില്‍ കണ്ടെത്തിയില്ല. ഇത്തരത്തിലൊരു വാര്‍ത്ത‍ ഞങ്ങള്‍ എവിടെയും കണ്ടെത്തിയില്ല. കുടാതെ പ്രചരിപ്പിക്കുന്ന ചിത്രവും യഥാര്‍ത്ഥ പത്രവും തമ്മില്‍ ഒരുപ്പാട് വ്യത്യാസങ്ങളുണ്ട്. റിപ്പോര്‍ട്ടിങ്ങില്‍ ഒരുപാട് തെറ്റുകളുമുണ്ട്. വാര്‍ത്തയിലെ തെറ്റുകള്‍ ഇപ്രകാരമാണ്:

  1. തലകെട്ടില്‍ Arrest എന്ന് എഴുതിയിട്ടുണ്ടെങ്കിലും വാര്‍ത്തയില്‍ Detained (തടവിലാക്കല്‍) എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ട് വാക്കുകളുടെ അര്‍ഥം ഒന്നല്ല. ഒരു വലിയ ദിനപത്രം ഇത്ര പ്രധാനമായ ഒരു വാര്‍ത്ത‍ അതായത് ഒരു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനെ കുറിച്ചുള്ള വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഇത്തരമൊരു തെറ്റ് ഒരിക്കലും ചെയ്യില്ല.
  2. ദിനപത്രത്തില്‍ ഡേറ്റ് ലൈന്‍ അതായത് നഗരത്തിന്‍റെ പേരും, തീയതിയും നല്‍കിയിട്ടില്ല. സാധാരണ ഒരു വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ തലക്കെട്ടിന്‍റെ താഴെ സംഭവസ്ഥലത്തിന്‍റെ പേരും, സംഭവം നടന്ന തീയതിയും കൊടുക്കുന്നതാണ്.
  3. ഈ വാര്‍ത്ത‍ 13മത്തെ പേജിലാണ് പ്രസിദ്ധികരിചിട്ടുള്ളത്. സാധാരണ ദിനപത്രത്തിന്‍റെ മാസ്റ്റ് ഹെഡ് (ദിനപത്രത്തിന്‍റെ പേര്) 13മത്തെ പേജിലുണ്ടാവാറില്ല.
  4. വാര്‍ത്ത‍യില്‍ നല്‍കിയ തീയതി AP Style Book പ്രകാരം തെറ്റാണ്. എ.പി. സ്റ്റൈല്‍ ബുക്കാണ് അമേരിക്കയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അനുസരിക്കാര്‍.
  5. സെപ്റ്റംബര്‍ 30, 2001 വെള്ളിയാഴ്ചയായിരുന്നു.

ഈ ചിത്രത്തിനെ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ക്ലിപ്പിംഗിനോട് സാമ്യമുള്ള പല ക്ലിപ്പിംഗുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇത് പോലെയുള്ള ക്ലിപ്പിംഗ് ആര്‍ക്കും വേണമെങ്കില്‍ FODEY എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഉണ്ടാക്കാം. ഈ വെബ്സൈറ്റ് ഉപയോഗിച്ച് ഞങ്ങള്‍ ഉണ്ടാക്കിയ ക്ലിപ്പിംഗ് നിങ്ങള്‍ക്ക് താഴെ കാണാം.

ഞങ്ങള്‍ ഈ വെബ്സൈറ്റ് ഉപയോഗിച്ച് ദിനപത്രത്തിന്‍റെ മാസ്റ്റ് ഹെഡ്, തീയതി, വാര്‍ത്ത‍യുടെ തലക്കെട്ട്‌ മാറ്റിയതായി നിങ്ങള്‍ക്ക് മുകളില്‍ കാണാം.

അങ്ങനെ ഈ ന്യൂസ്‌പേപ്പര്‍ ക്ലിപ്പിംഗ് വ്യാജമാണ് എന്ന് വ്യക്തമായി നമുക്ക് കാണാം. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത‍ അന്ന് ഏതെങ്കിലും മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നോ?

വാര്‍ത്ത‍യില്‍ പിടിയിലായ മുന്‍ പ്രധാനമന്ത്രിയുടെ മകന്‍റെ പേര് എഴുതിയിട്ടില്ല. അതിനാല്‍ മറ്റു വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വാര്‍ത്ത‍ ലഭിച്ചു.

സെപ്റ്റംബര്‍ 30, 2001ന് ദി ഹിന്ദു റിപ്പോര്‍ട്ട്‌ ചെയ്ത പ്രകാരം രാഹുല്‍ ഗാന്ധിയെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ എഫ്. ബി. ഐ രാഹുല്‍ ഗാന്ധിയെ നിര്‍ത്തി അദ്ദേഹത്തിന്‍റെ ബാഗുകള്‍ തുറന്ന് പരിശോധിച്ചു എന്നായിരുന്നു വാര്‍ത്ത‍. ഈ കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും പിന്നിട് ഇടപെട്ടു എന്നും വാര്‍ത്ത‍യില്‍ പറഞ്ഞിരുന്നു.

പക്ഷെ എംബസി അധികൃതര്‍ ഇടപെട്ടില്ല എന്ന് അന്നുതന്നെ എംബസി അധികൃതര്‍ വ്യക്തമാക്കി. അവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ യാത്രയെ കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല എന്നും അമേരിക്കയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

കുടാതെ അതേ മാസം നടന്ന 9/11 ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലെ വിമാനതാവളങ്ങളില്‍ സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അതിനാല്‍ ആയിരിക്കും രാഹുല്‍ ഗാന്ധിയെ ഇപ്രകാരം പരിശോധിച്ചത് എന്നും എംബസി അധികൃതര്‍ വ്യക്തമാക്കി എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ വ്യാജപ്രചരണം പഴയതാണ്. 2019ല്‍ രാഹുല്‍ ഗാന്ധിയെപ്പറ്റി ഈ ക്ലിപ്പിംഗ് ഉപയോഗിച്ച് നടത്തിയ വ്യാജപ്രചരണത്തിനെതിരെ ഞങ്ങളുടെ മറാത്തി ടീം പ്രസിദ്ധികരിച്ച ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read this fact-check in Marathi | भारताच्या माजी पंतप्रधानांच्या मुलाला अमेरिकेत ड्रग्ज नेताना खरंच पकडले होते का?

നിഗമനം

സമുഹ മാധ്യമങ്ങളില്‍ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുത്രനെ അധികൃതര്‍ അറസ്റ്റ് ചെയ്തു എന്ന് അവകാശപ്പെടുന്ന ന്യൂസ്‌പേപ്പര്‍ ക്ലിപ്പിംഗ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമേരിക്കയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനെ 2001ല്‍ അറസ്റ്റ് ചെയ്തിരുന്നു എന്ന് പ്രചരിപ്പിക്കുന്ന ന്യൂസ്‌ ക്ലിപ്പിംഗ് വ്യാജം...

Fact Check By: Mukundan K

Result: False