പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമർശം നടത്തിയോ..?

രാഷ്ട്രീയം | Politics

വിവരണം

കൊണ്ടോട്ടി സഖാക്കൾ എന്ന പേജിൽ നിന്നും ” ജനനായകൻ സഖാവ് പിണറായി വിജയൻ” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതുവരെ 900 ഷെയറുകളായിക്കഴിഞ്ഞ ഈ പോസ്റ്റ് ഏപ്രിൽ 29 ന് പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്. കേരത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി “ടോവിനോ ഡേവിഡ്” പറഞ്ഞ പരാമർശമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “ഫാസിസത്തെ നേരിടാൻ ശക്തനായ ഒരു പോരാളിയെയാണ് ഇന്ന് ഇന്ത്യയ്ക്ക് ആവശ്യം. അത് ഞാൻ സഖാവ് പിണറായി വിജയനിൽ കാണുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോവിനോ ഡേവിഡ്. ഈ തെരെഞ്ഞെടുപ്പിൽ മൂന്നാം മുന്നണി അധികാരത്തിൽ വന്നാൽ സഖാവ് പിണറായി വിജയൻ അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ടോവിനോ ഡേവിഡ്” ഇതാണ് പിണറായി വിജയന്റെയും “ടോവിനോ ഡേവിഡിന്റേയും” ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുള്ള വാചകം.

archived link FB post

ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് സൂചനകളുള്ള ഈ പോസ്റ്റ് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം.

വസ്തുതാ പരിശോധന

ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് തെരേസ മെയ് എന്നാണ്.അവർ കേരളത്തിലെ മുഖ്യമന്ത്രിയെപ്പറ്റി യാതൊരു അഭിപ്രായ  പ്രകടനവും നടത്തിയതായി വാർത്തകളില്ല. തെരേസ മേയ്  വനിതയാണ്. പുരുഷനല്ല. തെരേസ മേയുടെ  ചിത്രം താഴെ കൊടുത്തിരിക്കുന്നു.

archived link
wikipedia Theresa  May

പോസ്റ്റിൽ നൽകിയിരിക്കുന്നത് കാനഡയിലെ പ്രധാനമന്ത്രിയായ  ജസ്റ്റിൻ ട്രൂഡോയുടെ (Justin Pierre James Trudeau) ചിത്രമാണ്. 2015 ലാണ് അദ്ദേഹം കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.  അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളും വിവരണങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്.

wikipedia Justin Trudeau
archived link

“ടോവിനോ ഡേവിഡ്” എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്നത്  ഒരു സാങ്കൽപ്പിക നാമം മാത്രമാണ്. ആ പേരിൽ ആരും ഇതുവരെ ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിൽ  എത്തിയിട്ടില്ല.

ഇത് പൂർണമായും വ്യാജമായ പോസ്റ്റാണ്.

നിഗമനം

ഈ പോസ്റ്റ് നൂറുശതമാനം വ്യാജമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെത് എന്ന പേരിൽ  വ്യാജ ചിത്രവും വ്യാജ അഭിപ്രായവുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. അതിനാൽ ഈ പോസ്റ്റിനോട് പ്രതികരിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:പിണറായി വിജയനെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമർശം നടത്തിയോ..?

Fact Check By: Deepa M 

Result: False