
വിവരണം
ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് ആലപ്പുഴ ജില്ല. ആല്ലുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവും ലോക പ്രശസ്തമാണ്. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രതിസന്ധിക്കള്‍ക്കൊപ്പം തന്നെ നെഹ്‌റു ട്രോഫി ജലോത്സവവും നടത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സംഘാടകര്‍. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടി എത്തി നില്‍ക്കുമ്പോഴും രാജ്യം അണ്‍ലോക്കാകുന്ന ഈ സാഹചര്യത്തില്‍ ഈ വര്‍ഷം തന്നെ നെഹ്‌റു ട്രോഫി ജലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.
അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ തീയതി പ്രഖ്യാപിച്ചു എന്ന പേരില്‍ നിരവധി പോസ്റ്റുകളും സന്ദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ ആലപ്പിയന്‍സ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം റിയാക്ഷനുകളും 189ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് മഹാമരിക്ക് ശേഷം നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്ന തീയതി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
നെഹ്‌റു ട്രോഫി വള്ളം കളി സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്‌ടറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
സമൂഹമാധ്യമങ്ങളല്‍ ഇപ്പോള്‍ നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി നിശ്ചശിച്ചു എന്ന പേരിലുള്ള പ്രചരണം അടിസ്ഥാ രഹിതമാണ്. സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ നെഹ്‌റു ട്രോഫി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിന്‍റെ നടത്തിപ്പിനായി ചെയര്‍മാന്‍ എന്ന നിലയില്‍ നല്‍കിയ ശുപാര്‍ശയില്‍ കോവിഡ് ഉന്നതതല സമിതി തീരുമാനം എടുത്തിട്ടില്ല. ഒരാഴ്ച്ച മുന്‍പാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ കഴിയുമെന്ന് കാണിച്ച് കളക്‌ടര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. അതെ സമയം കോവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കാമെന്ന് പരിശോധിച്ച് ഉന്നത സമിതി നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമെ വള്ളകളിയുടെ തീയതി പോലും പ്രഖ്യാപിക്കുകയുള്ളു എന്നും കളക്‌ടര്‍ വ്യക്തമാക്കി.
നെഹ്‌റു ട്രോഫി തീയതിയെ കുറിച്ചുള്ള പ്രചരണം തെറ്റാണെന്ന കളക്‌ടറിന്‍റെ വിശദീകരണം മനോരമ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത-

നിഗമനം
കളക്‌ട്കര്‍ ചെയര്‍മാന്‍ ആയ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഇതുവരെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് ഉന്നതതല സമതിയുടെ അനുമതിയും നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമെ വള്ളം കളി നടത്തുകയുള്ളു എന്നും ജില്ലാ കളക്‌ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
