വിവരണം

FacebookArchived Link

“ജന്മം കൊടുത്തവർക്ക് വേണ്ടാത്ത ഈ പിഞ്ചു പൈതലിനെ അവർ കുപ്പത്തൊട്ടിയിൽ എറിഞ്ഞു.

തൊട്ടിയിൽ

ഭക്ഷണം തിരയുകയായിരുന്നു ഈ നായ കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത വീടിന്റെ മുന്നിൽ കൊണ്ട് വച്ചു.നായയുടെ അസാധാരണ കുര കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കുഞ്ഞിനെ എടുത്തു വളർത്തി.

അവൻ ദേ,ഇത്രയും വളർന്നിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 1, മുതല്‍ Medical College Helping Team എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 5000കാലും അധികം ഷെയറുകളാണ്. ഇത്ര ഷെയറുകള്‍ ലഭിക്കാന്‍ എന്താണ് ഈ പോസ്റ്റില്‍ ഉള്ളത്? ജനിച്ച ഉടനെ ഉപേക്ഷിച്ച് പോയ ഒരു കുഞ്ഞിനെ ഒരു നായ രക്ഷപെടുതിയതായിരുന്നു. ആ കുഞ്ഞ് ഇന്ന്‍ ഇത്ര വളരുന്നു എന്നാണ് കാണിക്കുന്നത്. ചിത്രത്തില്‍ കുഞ്ഞിന്‍റെ ഇപ്പോഴത്തെ ചിത്രവും നല്‍കിട്ടുണ്ട്. ജന്മം നല്‍കിയവര്‍ ഉപേക്ഷിച്ച് പോയ ഈ പിഞ്ചു കുഞ്ഞിനെ എടുത്ത് അടുതുള്ള വീടിന്‍റെ മുന്നില്‍ കൊണ്ടുപോയി ഈ നായ വെച്ചു. അതിനു ശേഷം ആ വീട്ടിലെ അംഗങ്ങള്‍ ഈ കുഞ്ഞിനെ വളര്‍ത്തി ഇത്ര വലുതാക്കി എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ കഥ യാദാര്‍ഥ്യമാണോ? നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ആദ്യം ജന്നിച്ച ഉടനെ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ നായ രക്ഷപെടുത്തി എന്ന കഥയുടെ വസ്തുത പരിശോധിച്ചു. ഞങ്ങള്‍ പതിവുപോലെ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ കഥയില്‍ ഒരുപ്പാട് വിരോധാഭാസങ്ങള്‍ കണ്ടെത്തി. വിവിധ മാധ്യമങ്ങള്‍ വ്യത്യസ്തമായ വിവരണങ്ങള്‍ ചേര്‍ത്തു ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പോസ്റ്റില്‍ നല്‍കിയ നായ കുഞ്ഞിനെ വായില്‍ വെച്ച് കൊണ്ട് പോകുന്ന ചിത്രം ഉപയോഗിച്ച് പ്രസിദ്ധികരിച്ച വാ൪ത്തകളില്‍ സംഭവത്തിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കിട്ടില്ല. സൗദിയില്‍ ഒരു ദിനപത്രമായ ‘സദാ’ ഈ വാര്‍ത്ത‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. പക്ഷെ ഈ സംഭവം നടന സ്ഥലം സൗദിയാണോ അതോ ഗള്‍ഫില്‍ വേറെ ഏതെങ്കിലും സ്ഥലമാണോ എന്ന് വ്യക്തമല്ല എന്ന് പത്രം വാ൪ത്തയിലൂടെ അറിയിക്കുന്നു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ഈ സംഭവം നടനത് ബ്രസിലിലാണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സമാനമായി ഈ സംഭവം നടന്നത് ഒമാനിലാണ് എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത് കുടാതെ ഈ കഥകളില്‍ വിരോധാഭാസമുണ്ട്. ഒരു വാ൪ത്തയില്‍ പറയുന്ന പ്രകാരം നായ ഈ കുഞ്ഞിനെ എടുത്ത് അടുത്തുള്ള വീടിന്‍റെ മുന്നില്‍ കൊണ്ടുപോയി വെച്ചു. എന്നട്ട് കുരയ്ക്കാന്‍ തുടങ്ങി. പക്ഷെ മറ്റേ വാ൪ത്തകളില്‍ പറയുന്ന പ്രകാരം ഈ നായ കുഞ്ഞിനെ കൊണ്ട് പോകുന്ന സമയത്ത് ഒരു വ്യക്തി കണ്ടു എന്നട്ട് നായയുടെ അടുത്തുന്നു കുട്ടിയെ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി.

ചില മാധ്യമങ്ങള്‍ കുട്ടി ഒരു ആണ്‍കുട്ടി ആണ് എന്ന് റിപ്പോര്‍ട്ട്‌ ചെയതപ്പോള്‍ ചിലര്‍ നായ രക്ഷപെടുത്തിയത് പെണ്‍കുട്ടിയാണ് എന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ റിപ്പോര്‍ട്ടുകളെ വിശ്വസിക്കാന്‍ ആകില്ല. ഈ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കഥ എന്താണ് അറിയാന്‍ സാധിച്ചിട്ടില്ല.

BuzzfeedArchived Link
SnopesArchived Link
India TVArchived Link
Life with dogsArchived Link
Thinking HumanityArchived Link

മറ്റേ ചിത്രത്തില്‍ കാണുന്ന കുഞ്ഞ് തായ്ലാന്‍റിലെ ഒരു കുഞ്ഞാണ്. ഞങ്ങള്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി ഈ കുഞ്ഞിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ കണ്ടെത്തി. ഈ കുഞ്ഞിന്‍റെ പേര് ഐദേന്‍ എന്നാണ്. ഈ കുഞ്ഞിനെ അവന്‍റെ അമ്മ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. പക്ഷെ അത്ഭുതകരമായി കുഞ്ഞ് രക്ഷപെട്ടു.

ഈ കുഞ്ഞിനെ ഒരു സ്വീഡിഷ് ദമ്പതി ദത്തെടുത്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ കുഞ്ഞിന്‍റെ കഥയെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

Express.co.ukArchived Link
BangkokjackArchived Link

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നായ കുട്ടിയെ രക്ഷിച്ച വാര്‍ത്ത‍ സത്യമാണോ അതോ വ്യാജമാണോ ഇത് വരെ തെളിഞിട്ടില്ല. രണ്ടാമതെ കുട്ടി നായ രക്ഷപെടുത്തിയ കുട്ടിയല്ല പകരം തായിലാണ്ടില്‍ അത്ഭുതകരമായി അതിജീവിച്ച എദിന്‍ എന്ന പേരുള്ള ഒരു കുട്ടിയാണ്.

Avatar

Title:ചിത്രത്തില്‍ കാണുന്ന കുട്ടി നായ രക്ഷപെടുത്തിയ കുട്ടിയല്ല!

Fact Check By: Mukundun K

Result: False