
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റി ചില പ്രചരണങ്ങള്‍ ഏതാനും ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പത്ര മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡ് രൂപത്തിലുള്ള പോസ്റ്ററില്‍ “രാഹുലിനെ കുറിച്ച് മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ത്രീ പീഡകരെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനില്ല : കെ സുധാകരൻ” എന്ന വാചകങ്ങളും കെ. സുധാകരന്‍റെ ചിത്രവുമാണ് കാണുന്നത്.
എന്നാല്‍ കെ സുധാകരന്‍ ഇങ്ങനെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി,
വസ്തുത ഇതാണ്
കോണ്‍ഗ്രസ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ കെ. സുധാകരന്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമ വാര്‍ത്തയാകുമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല.
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ചിത്രം ഉൾപ്പെടുന്ന വാർത്ത 2025 ഏപ്രിൽ 30 ന് മാധ്യമം ഓൺലൈൻ പതിപ്പിൽ കണ്ടെത്തി.
കെ സുധാകരന്‍റെ കൊലവിളി പ്രസംഗത്തിനെതിരെ ബിജെപി: കോൺഗ്രസും സിപിഎമ്മും ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുന്നു എന്ന് പ്രശാന്ത് ശിവൻ, എസ് പിക്ക് പരാതി നൽകും എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. ഈ ചിത്രത്തിൽ എഡിറ്റിംഗ് നടത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനും കെ സുധാകരനുമെതിരെ വ്യാജ പ്രചരണം നടത്തുന്നത്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കെ. സുധാകരന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജയന്തുമായി സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് കെ.സുധാകരന് എതിരെ നടത്തുന്നതെന്ന് ജയന്ത് വ്യക്തമാക്കി.
നിഗമനം
പാലക്കാട് എംഎല്‍എ കെ.സുധാകരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ പരാമര്‍ശം നടത്തി എന്ന് വ്യാജ പ്രചരണം നടത്തുന്നത് എഡിറ്റ് ചെയ്ത പോസ്റ്റര്‍ ഉപയോഗിച്ചാണ്. കെ.സുധാകരന്‍ ഇത്തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ.സുധാകരന്‍..? പ്രചരിക്കുന്നത് വ്യാജ പോസ്റ്റര്‍…
Fact Check By: Vasuki SResult: Altered
