പുതുപ്പള്ളിയില്‍ ഭീമന്‍ രഘു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ഉപതെരഞ്ഞെടുന്‍റെ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാകുകയാണ്. യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന സൂചനകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാരാണ് എന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ വന്നിരുന്നില്ലാ. എന്നാല്‍ ഇപ്പോള്‍ പുതുപ്പള്ളിയില്‍ നടന്‍ ഭീമന്‍ രഘു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തിലുള്ള മാതൃഭൂമി ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി വിട്ട് നടന്‍ ഭീമന്‍ രഘു സിപിഎമ്മില്‍ പ്രര്‍ത്തിക്കാന്‍ പോകുന്നു എന്ന് അറിയിച്ചത്. എകെജി സെന്‍ററില്‍ എത്തിയ ശേഷമാണ് ഭീമന്‍ രഘു സിപിഎമ്മില്‍ ചേരുന്നു എന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. പൊളിട്ടിക്‌സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ കെ.ജി.വിജയകുമാര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടന്‍ ഭീമന്‍ രഘുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടോ? മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
മാതൃഭൂമി ന്യൂസ് വെബ്‌ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ മറുപടി നല്‍കി. മാതൃഭൂമി ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ച് പ്രതികരണം പങ്കുവെച്ചിട്ടുണ്ടെന്നും വെബ്‌ഡെസ്ക് പ്രതിനിധി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എല്‍ഡിഎഫ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതെയുള്ളു എന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സമയമായിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി പങ്കുവെച്ച പ്രതികരണ പോസ്റ്റ്-
നിഗമനം
മാതൃഭൂമി ന്യൂസ് തന്നെ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ ഭീമന്‍ രഘുവിനെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായും എല്‍ഡിഎഫ് നേതൃത്വം പ്രഖ്യാപിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാമെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പുതുപ്പള്ളിയില്‍ ഭീമന്‍ രഘു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False