സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലീദ സിയയുടെ പ്രസ്താവന വ്യാജമാണ്

False അന്തര്‍ദേശിയ൦ | International

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലീദ സിയയുടെ പേരിൽ ഒരു പ്രസ്താവന  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലീദ സിയയുടെ ഒരു പ്രസ്താവന കാണാം. പ്രസ്താവനയുടെ പരിഭാഷണം ഇങ്ങനെയാണ് : “ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കളുടെ ബുദ്ധിസ്റ്റുകളുടെ വംശഹത്യയെ ഞാൻ ഖേദിക്കുന്നു പക്ഷെ ബംഗ്ലാദേശ് ഒരു ഇസ്ലാമിക രാജ്യമാണ് മതനിരപേക്ഷ രാജ്യമല്ല. ഇന്ന് മുസ്ലിംകൾ ഇവിടെ ഭൂരിപക്ഷത്തിലാണ്. ഈ സാഹചര്യങ്ങളിൽ ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ മതം മാറണം അല്ലെങ്കിൽ ഇന്ത്യയിലേക്ക് പോകണം. -ബംഗ്ലാ നാഷണൽ പാർട്ടിയുടെ പ്രസിഡൻ്റ ഖാലീദ സിയ”. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ആസ്സാമിലെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും ബംഗാളി മുസ്ലിമുകൾക്കും രോഹിങ്യൻ മുസ്ലിമുകൾക്കും വേണ്ടി കണ്ണീരൊഴുക്കുന്നുവർ, ജാമാ അത്ത് ഇസ്ലാമി പിന്തുണക്കുന്ന ബംഗ്ലാദേശി ഭരണാധികാരി ബീഗം ഖലീദ സിയാ, ബംഗ്ലാ കലാപത്തിൽ കൊല്ലപ്പെടുന്ന ഹിന്ദുക്കളെ പറ്റി പറയുന്നത് കേൾക്കുക.”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഖാലീദ സിയ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തി എന്ന തരത്തിൽ യാതൊരു വിശ്വസനീയമായ റിപോർട്ടുകൾ ലഭിച്ചില്ല. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന സ്ക്രീൻഷോട്ട് ഒരു 10 കൊല്ലം പഴയെ ഫേസ്‌ബുക്ക് പോസ്റ്റിൻ്റെതാണ്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived 

ഈ പോസ്റ്റ് 20 ജൂലൈ 2015നാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിൽ എവിടേയാണ് എപ്പോഴാണ് ഖാലീദ സിയ ഈ പ്രസ്താവന നടത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ പേജു൦ 2019 മുതൽ ആക്റ്റീവ് അല്ല. വെബ്സൈറ്റ് സ്ഥിരമായി വാർത്തകൾ പോസ്റ്റ് ചെയ്യുന്നില്ല. 1 ഓഗസ്റ്റ് 2025ന് ശേഷം ഈ വെബ്സൈറ്റിൽ യാതൊരു വാർത്തയില്ല.  

2014ൽ indiafacts എന്ന വെബ്സൈറ്റിൽ ഈ പ്രസ്താവന പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പ്രസ്താവന മുസ്ലിം നേതാക്കൾ ഹിന്ദുക്കളെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനകളുടെ ഒപ്പമാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. ഇതിൽ പല വ്യാജ പ്രസ്താവനകളുണ്ട്

ബൂം ലൈവ് 2021ൽ ഈ പ്രസ്താവനയെ കുറിച്ച് ഖാലീദ സിയയുടെ BNP പാർട്ടിയുടെ പ്രെസ് വിങ് അംഗം സയറുൽ കബീർ ഖാനുമായി ബന്ധപ്പെട്ടു. ഈ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഖാലീദ സിയ ഇത്തരത്തിൽ യാതൊരു പ്രസ്താവന നടത്തിയിട്ടില്ല. അവർ 2002ൽ ഗുജറാത്തിൽ വർഗീയ കാലാപം നടന്ന സമയത് പ്രധാനമന്ത്രിയായിരുന്നു. ആ സമയത് ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളുടെ സുരക്ഷക്ക് വേണ്ടി ആവശ്യമുള്ള നടപടികൾ എടുത്തിരുന്നു. BNP പാർട്ടി ഒരു മതനിരപേക്ഷ പാർട്ടിയാണ്, ഞങ്ങളുടെ പാർട്ടിയുടെ ഭരണഘടന ഈ കാര്യം വ്യക്തമാക്കുന്നു. ഞങ്ങൾ സാമുദായിക സൗഹാർദത്തിലാണ് വിശ്വസിക്കുന്നത്.” കൂടാതെ ഈ വാർത്തയിൽ ഖാലീദ സിയയെ BNPയുടെ പ്രസിഡൻ്റ പറഞ്ഞിട്ടുണ്ട് അവർ പ്രസിഡൻ്റ അല്ല ചെയർപേഴ്സൺ ആണ്.   

നിഗമനം

‘ബംഗ്ലാദേശ് ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. ഹിന്ദുക്കൾക്കും ബുദ്ധിസ്റ്റുകൾക്കും ഇവിടെ സുരക്ഷിതമായി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മതം മാറുക അല്ലെങ്കിൽ ഇന്ത്യയിലേക്ക് പൊക്കുക’ എന്ന തരത്തിൽ പ്രസ്താവന മുൻ ബംഗ്ലാദേശി പ്രധാനമന്ത്രി ഖാലിദ സിയ നടത്തിയിട്ടില്ല.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലീദ സിയയുടെ പ്രസ്താവന വ്യാജമാണ്

Fact Check By: Mukundan K  

Result: False