
സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.
പലതരം ആരോപണങ്ങളും വിമര്‍ശനങ്ങളും എക്കാലത്തെയും പോലെ ഇത്തവണയും സജീവമാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
സമസ്ത നേതാവ് ജിഫ്രി തങ്ങളല്ല തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ലീഗ് നേതാവ് സാദിഖലി തങ്ങളാണെന്നും അവകാശപ്പെട്ട് മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എ ജബ്ബാര്‍ഹാജി സമസ്തയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചു എന്നാണ് ന്യൂസ് കാര്‍ഡിലെ വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രവും 24 ന്യൂസ് ചാനലിന്‍റെ ലോഗോയും ന്യൂസ് കാര്‍ഡില്‍ കാണാം. ഒപ്പമുള്ള വിവരണം ഇങ്ങനെ: “എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല, സ്വാദിഖലി തങ്ങളാണന്ന് ജബ്ബാര്‍ ഹാജി…
ഹാജിയാരെ ഈ അഹങ്കാരത്തിന് സുന്നികള്‍ പ്രതികരിക്കും…”

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
കാര്‍ഡ് വിശദമായി പരിശോധിച്ചപ്പോള്‍ അക്ഷരത്തെറ്റുകളും ഫോണ്ടിലെ വ്യത്യാസങ്ങളും കണ്ടെത്താനായി. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പ്രചരിക്കുന്ന കാര്‍ഡ് 24 ന്യൂസിന്‍റെതല്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡ് ലഭിച്ചു.

കൂടാതെ ഞങ്ങള്‍ 24 ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ചാനലിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അവര്‍ വ്യക്തമാക്കി. ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന പിഎ ജബ്ബാര്‍ഹാജിയുടെ ചിത്രം പഴയതാണെന്ന് കണ്ടെത്തി. മാധ്യമം ഓണ്‍ലൈനില്‍ 2024 ഡിസംബറില്‍ ജബ്ബാര്‍ ഹാജിയുടെ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമസ്തയും ലീഗും തമ്മില്‍ ഭിന്നതയില്ലെന്നും സങ്കുചിത താല്പര്യക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നുമാണ് ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മീഡിയവണ്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ പിഎ ജബ്ബാര്‍ഹാജിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: “വ്യാജ പ്രചരണം മാത്രമാണിത്. ഞാന്‍ അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ലീഗും സമസ്തയും തമ്മില്‍ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനപൂര്‍വമായ ശ്രമമാണിത്. എന്‍റെ ചിത്രമെടുത്ത് ദുഷ്പ്രചരണം നടത്തുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയാണ്.”
നിഗമനം
മലപ്പുറം ജില്ലാപഞ്ചായത്ത് അരീക്കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എ ജബ്ബാര്‍ഹാജി സമസ്തയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്ന 24 ന്യൂസ് കാര്‍ഡ് വ്യാജമാണ്. ചാനല്‍ അധികൃതരും സ്ഥാനാര്‍ത്ഥി പി എ ജബ്ബാര്‍ഹാജിയും വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:സമസ്തക്കെതിരെ മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിഎന്ന വാര്‍ത്തയുള്ള 24 ന്യൂസ് കാര്‍ഡ് വ്യാജം…
Fact Check By: Vasuki SResult: False


