
വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യാനും ബിജെപിയുടെ യുവജനങ്ങൾക്കായുള്ള സമ്പർക്ക പരിപാടിയായ യുവം യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസമായി കേരളത്തിൽ ഉണ്ടായിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച യുവം പരിപാടിയില്‍ സിനിമാതാരങ്ങളായ നവ്യാനായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
നവ്യ നായർ പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്
പ്രചരണം
യുവം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണമായി നവ്യയുടെ പ്രസ്താവന റിപ്പോർട്ടർ ചാനൽ വാർത്തയായി പ്രസിദ്ധീകരിച്ചതിന്‍റെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത് പ്രസ്താവന ഇങ്ങനെ: “അപർണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമിൽ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം. അന്നും ഇന്നും തന്‍റെത് ഇടത് രാഷ്ട്രീയം- നവ്യ നായർ”

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രചരണത്തിന്‍റെ വസ്തുത അറിയാനായി ആദ്യം റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു നോക്കി. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത പേജില്‍ കണ്ടെത്താനായില്ല. കൂടാതെ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പേജ് പരിശോധിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു വാര്‍ത്ത ചാനലിലോ ഓണ്‍ലൈന്‍ പതിപ്പിലോ സാമൂഹ്യ മാധ്യമ ഹാന്‍റിലുകളിലോ നല്‍കിയിട്ടില്ല എന്ന് വാര്‍ത്താ വിഭാഗം വ്യക്തമാക്കി.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ നവ്യാ നായരുമായി സംസാരിച്ചു. “ഞാന്‍ പുതിയ സിനിമയുടെ പ്രമോ തിരക്കുകളിലേയ്ക്കാണ് കൊച്ചിയില്‍ നിന്നും മടങ്ങിയത്. യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ കുറിച്ച് മാധ്യമങ്ങള്‍ എന്നോട് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല. മാത്രമല്ല, ഞാന്‍ ആരോടും ഇതേപ്പറ്റി ഒരു അഭിപ്രായം പോലും പറഞ്ഞിട്ടുമില്ല. എന്റെ പേരില്‍ വെറുതെ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.’
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. യുവം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് നവ്യ നായരുടെ പ്രതികരണം എന്ന രീതിയില്‍ റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമായി കെട്ടിച്ചമച്ചതാണ്. യഥാര്‍ഥമല്ല. ഇക്കാര്യം നവ്യ നായരും റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്താ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ പറ്റി നവ്യ നായരുടെ പ്രതികരണം- പ്രചരിക്കുന്നന്ത് വ്യാജ സ്ക്രീന്‍ഷോട്ടാണ്…
Fact Check By: Vasuki SResult: False
