ബിനീഷ് കോടിയേരി ബിജെപിയിൽ ചേരുന്നു എന്ന ന്യൂസ് കാര്‍ഡുകള്‍ വ്യാജം… സത്യമറിയൂ…

വിടവാങ്ങിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന രീതിയിൽ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  റിപ്പോർട്ടർ ടിവി, 24 ന്യൂസ് എന്നീ ചാനലുകളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ബിനീഷ് കോടിയേരി ബി.ജെ.പി യിലേക്ക് ?” എന്നെഴുതിയ റിപ്പോർട്ടർ ടിവിയുടെ ലോഗോ ഉള്‍പ്പെടെയുള്ള സ്ക്രീൻഷോട്ട്, മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സൂചന എന്ന വാര്‍ത്തയുമായി 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ഷോട്ട്, ബിനീഷ് കോടിയേരി, […]

Continue Reading

റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇപി ജയരാജന് എതിരെ വ്യാജ പ്രചരണം…

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇപി ജയരാജന്‍റെ ചിത്രവും ഒപ്പം “നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്.  FB post archived link […]

Continue Reading

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]

Continue Reading

നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള സദസ് 14 ജില്ലകളിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകനായ മകന്‍.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരിലാണ് ഇത്തരത്തിലൊരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പൊളിറ്റിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ അഷ്ഫാക് അഹമ്മത് മുക്കംതൊടി […]

Continue Reading

നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

വിവരണം തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം. പ്പർതാരം വിട പറഞ്ഞിരിക്കുന്നു.    ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ ‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക് ‘ എങ്കൾ അണ്ണൻ ‘        സിനിമയിലാണ് വിജയ് കാന്ത് സാറിന്റെ വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ […]

Continue Reading

കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന രൂപേണയാണ് പ്രചരണം. വിരുന്നു കിണറുകരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും നികുതി പിരിവിന്‍റെ ചുമതല.. എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിയുന്ന ഈ വീഡിയോയ്ക്ക് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ എന്ന തലക്കെട്ട് നല്‍കി ക്രിസ്റ്റ്യാനോ ഒരു ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് സമീപമുള്ള ജലാശയത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ. കെസി ഫൈസല്‍ കുറ്റ്യാടി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 124ല്‍ […]

Continue Reading

യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ പറ്റി നവ്യ നായരുടെ പ്രതികരണം- പ്രചരിക്കുന്നന്ത് വ്യാജ സ്ക്രീന്‍ഷോട്ടാണ്…

വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യാനും ബിജെപിയുടെ യുവജനങ്ങൾക്കായുള്ള സമ്പർക്ക പരിപാടിയായ യുവം യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസമായി കേരളത്തിൽ ഉണ്ടായിരുന്നു. എറണാകുളത്ത്  സംഘടിപ്പിച്ച യുവം പരിപാടിയില്‍ സിനിമാതാരങ്ങളായ നവ്യാനായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.  നവ്യ നായർ പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം  യുവം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണമായി നവ്യയുടെ പ്രസ്താവന റിപ്പോർട്ടർ ചാനൽ […]

Continue Reading

നടന്‍ സുജിത്ത് ശങ്കറിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം എകെജിക്ക് ജനപിന്തുണയായിരുന്നു ആവശ്യം.. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആവശ്യം പത്തുതലമുറയുടെ സാമ്പത്തിക ഭദ്രത മാത്രമാണെന്ന് നടന്‍ സുജിത്ത് ശങ്കര്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്‍റെ ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമീറലി കെഡിആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 89ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ സുജിത്ത് ചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ […]

Continue Reading

മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ […]

Continue Reading

ഷാരൂഖ് മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്‌ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്‌ലിം ലീഗ് അംഗത്വ ക്യാംപെയിനിന്‍റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് […]

Continue Reading

കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സീറ്റില്ലാത്ത കേരളത്തില്‍ പിന്നെയെങ്ങനയാണ് സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലാല്‍സലാം സന്ധ്യ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 116ല്‍ അധികം റിയാക്ഷുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ ഇത്തരമൊരു പ്രസ്താവന നടത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വകുപ്പായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ സ്പീക്കറായിരുന്ന എം.ബി.രാജേഷിന് നല്‍കാനും സ്പീക്കര്‍ സ്ഥാനം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് നല്‍കാനും കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.  അതെ സമയം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയയുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതരിക്കുന്നത്. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് […]

Continue Reading

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

വിവരണം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു […]

Continue Reading

FACT CHECK – എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്‌‍ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ  വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് കെ. സുരേന്ദ്രനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തി എന്ന ആരോപണത്തിന്മേല്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണത്തിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ കെ സുരേന്ദ്രന്‍റെ കെ. സുരേന്ദ്രന്‍റെ ഒരു പരാമര്‍ശം തലക്കെട്ടായി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.  തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് […]

Continue Reading

FACT CHECK – അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..

വിവരണം തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും..  എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ […]

Continue Reading

FACT CHECK: യുപിയില്‍ നിന്നുള്ള കേസിലെ പ്രതികള്‍ സംഘപരിവാറുകാര്‍ ആണെന്ന് ചിത്രീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിക്കുന്നു…

പ്രചരണം  റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ ഒരു സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാനലിന്‍റെ ലോഗോയോടൊപ്പം സ്ക്രീൻ ഷോട്ടിൽ കാണാൻ സാധിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്:  ശ്മശാനത്തില്‍ എത്തിയ മൃതശരീരങ്ങളിൽ നിന്നും വ്യാപകമായി വസ്ത്രങ്ങളും പുതപ്പും മോഷ്ടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ; ഉത്തർപ്രദേശ്  ഒപ്പം നൽകിയ വിവരണം ഇങ്ങനെ: മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പോലീസ് പിടിയില്‍. സംഭവം നടന്ന് വേറെ എവിടെയുമല്ല യോഗിയുടെ മധുരമനോഹര യുപിയില്‍ തന്നെ ! ശ്മശാനങ്ങളില്‍ നിന്നും ചുടുക്കാട്ടില്‍ […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.   പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു  സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: […]

Continue Reading