FACT CHECK: ബിന്ദു കൃഷ്ണ ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

രാഷ്ട്രീയം | Politics

വിവരണം

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണിത്. 24 ന്യൂസ്‌ ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടില്‍ ബിന്ദു കൃഷ്ണ  ബിജെപിയിലേക്ക് എന്ന വാചകങ്ങള്‍ നല്കിയിരിക്കുന്നു. അതായത് കോണ്‍ഗ്രസ് സേതാവ് ബിന്ദു കൃഷ്ണ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

archived linkFB post

എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. 

വസ്തുത അറിയൂ

ഞങ്ങള്‍ വ്യാജ പ്രചാരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ അന്വേഷിച്ചപ്പോള്‍ അതിലും പലരും വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കണ്ടു. 

തുടര്‍ന്ന്  ഞങ്ങള്‍ വസ്തുത അറിയാനായി 24 ന്യൂസ്‌ ചാനല്‍ ന്യൂസ്‌ വിഭാഗം മേധാവി ഉണ്ണികൃഷ്ണനോട്‌ സംസാരിച്ചു. 24 ന്യൂസ്‌ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിധീകരിചിട്ടില്ലെന്നും ചാനല്‍ ഉപയോഗിക്കുന്ന ഫോണ്ട് ഇതല്ല എന്നും ഇത് വെറും വ്യാജ പ്രചരണം ആണെന്നും അദ്ദേഹം വിശദമാക്കി.

കൂടാതെ ഞങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയോട്  സംസാരിച്ചു. ഇക്കഴിഞ്ഞ ദിവസം പ്രചരണം നടക്കുന്നതായി അറിഞ്ഞു. ഞാന്‍ ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണിത്. 

24 ന്യൂസ്‌ ചാനല്‍ അവരുടെ വെബ്സൈറ്റില്‍ പ്രചാരണത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ബിജെപിയില്‍ ചേരുന്നു എന്ന മട്ടില്‍ ബിന്ദു കൃഷ്ണക്ക് എതിരെ വ്യാജ സ്ക്രീന്‍ ഷോട്ടുപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ്. വ്യാജ വാര്ത് പ്രചരിപ്പിക്കാന്‍  24 ന്യൂസ്‌ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചിരിക്കുകയാണ്.

Avatar

Title:ബിന്ദു കൃഷ്ണ ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

Fact Check By: Vasuki S 

Result: False