FACT CHECK: ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ കെ സുരേന്ദ്രനെ എ പി അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്ന് വ്യാജ പ്രചാരണം...
വിവരണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം ഇന്ന്
ഭരണം സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുകയും ആണ്. ഇതിനിടെ ഇന്നലെ മുതൽ ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ വൈസ് പ്രസിഡന്‍റ് അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഒരേ കാര്യം രണ്ടു തരത്തില്‍ പ്രചരിക്കുന്നുണ്ട്.
ഒന്ന് ഒരു ടിവി ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടിന്റെ രൂപത്തിലാണ്. അതില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: ബിജെപി സംസ്ഥാന സമിതി യോഗം കെ സുരേന്ദ്രന് അബ്ദുള്ളക്കുട്ടിയുടെ രൂക്ഷ ശകാരം. തോൽവിയുടെ കാരണം കാണിക്കണം കഴിവില്ലെങ്കില്‍ മാറി നിൽക്കണമെന്നും അബ്ദുള്ളക്കുട്ടി
മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: അബ്ദുല്ലക്കുട്ടിയുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്:
“ഉണരുന്ന കോയ. ഉറങ്ങുന്ന ഹിന്ദു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടിയുടെ രൂക്ഷ വിമര്‍ശനം. കഴിവില്ലെങ്കില്‍ നേതൃത്വം മാറണമെന്നും അബ്ദുല്ലക്കുട്ടി.🤭🙄
എന്തൊക്കെ കാണണം? എന്തൊക്കെ കേള്‍ക്കണം? 😳”
തീക്കട്ടയിലാണ് ഉറുമ്പ് അരിക്കുന്നത്. സനാതന സംഘികളെ ഒതുക്കി കുരിശു സംഘികളും മാപ്പിള സംഘികളും ബി.ജെ.പി.യില്‍ പിടിമുറുക്കാന്‍ തുടങ്ങി. ഹിന്ദുവിന് എന്നും അവഗണന തന്നെ. ദേശീയ മുസ്ലിങ്ങളുടെ കൈയ്യീന്ന് വാങ്ങിക്കൂട്ടാന്‍ തന്നെ കേരള ഹിന്ദുക്കളുടെ യോഗം 😢
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്ന അത്രയും സീറ്റുകൾ അവർക്ക് ലഭ്യമായില്ല. ഇതേതുടർന്ന് ബിജെപിയിൽ ഭിന്നത ആരംഭിച്ചു എന്ന തരത്തിൽ ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ പുറത്തുവന്ന ഒരു വാർത്തയാണിത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്
വസ്തുത ഇങ്ങനെ
വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ മാധ്യമങ്ങളിൽ തിരഞ്ഞുനോക്കി. എന്നാല്‍ ഒരു വാര്‍ത്താ മാധ്യമവും ഇങ്ങനെയൊരു വാർത്ത കാണാനില്ല. സാമൂഹ്യ മാധ്യമങ്ങളിലെ ചില പോസ്റ്റുകളിലൂടെ മാത്രമാണ് പ്രചരണം നടക്കുന്നത്. പോസ്റ്റിലെ സ്ക്രീന്‍ഷോട്ട് വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് അനുമാനിക്കാം. ഏതു ടിവി ചാനലാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത് എന്ന് വ്യക്തമായി കാണിക്കുന്നില്ല.
ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് എ പി അബ്ദുള്ളക്കുട്ടി എം പി ഇങ്ങനെ ഒരു വാർത്ത ഇങ്ങനെ ഒരു വിമർശനം ഉന്നയിച്ചത് എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്നാൽ എന്നാൽ ഇങ്ങനെ ഒരു സംസ്ഥാന സമിതി യോഗം നടന്നിട്ടില്ല എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്.
വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ എ പി അബ്ദുള്ളക്കുട്ടിയുമായി തന്നെ ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: ഇങ്ങനെ ഒരു യോഗം തന്നെ നടന്നിട്ടില്ല പിന്നെ എങ്ങനെയാണ് ഞാൻ രൂക്ഷ വിമർശനം ഉന്നയിച്ചു എന്ന് പറയാനാവുക? ചില രാഷ്ട്രീയ തൽപര രാഷ്ട്രീയക്കാരുടെ പ്രചരണം മാത്രമാണിത് ഇത്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.”
തുടർന്ന് ഞങ്ങൾ കെ സുരേന്ദ്രനുമായും സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധി അറിയിച്ചത് “ഇത് വെറും വ്യാജപ്രചരണം മാത്രമാണ്. സംസ്ഥാന സമിതി യോഗം തെരഞ്ഞെടുപ്പിന് ശേഷം കൂടിയിട്ടില്ല. എതിർ രാഷ്ട്രീയക്കാർ ഇതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്.” എന്നാണ്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാരണം ബിജെപി സംസ്ഥാന സമിതി യോഗം നടന്നിട്ടില്ല. ഇങ്ങനെയൊരു വിമര്‍ശനം ഉന്നയിച്ചിട്ടില്ല എന്ന് എ പി അബ്ദുള്ള കുട്ടിയും ഈ വാർത്ത പൂർണമായും തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. ബിജെപി സംസ്ഥാന
അധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എം പി രൂക്ഷമായി വിമർശിച്ചു എന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
Title:ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ കെ സുരേന്ദ്രനെ എ പി അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്ന് വ്യാജ പ്രചാരണം...
Fact Check By: Vasuki SResult: False