
പാലക്കാട് ഉപതെരെഞ്ഞെടുപ്പിനു മുന്‍പ് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയൊരു ചര്‍ച്ച വിഷയമായി. ബിജെപി വിടാനുള്ള കാരണം ബിജെപി സംസ്ഥാന പ്രസിഡന്‍റ കെ. സുരേന്ദ്രനാണെന്ന് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതെ സമയം ‘സന്ദീപ് വാര്യര്‍ പ്രസക്തമായ വ്യക്തിയല്ല’ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡെകര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം കോണ്‍ഗ്രസ് നേതാവായ ക്ഷമ മുഹമ്മടുമായുള്ള പ്രണയബന്ധം എന്ന തരത്തില്‍ 24 ന്യൂസിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് 24 ന്യൂസിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് കാണാന്‍. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വാര്‍ത്തയുടെ തലകെട്ട് ഇപ്രകാരമാണ്: “സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസ് നേതാവായ ക്ഷമ മുഹമ്മടുമായുള്ള പ്രണയബന്ധം. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്.”
എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഇത്തരമൊരു വാര്‍ത്ത 24 ന്യൂസ് നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ അവരുടെ വെബ്സൈറ്റ് പരിശോധിച്ചു പക്ഷെ ഇത്തരമൊരു വാര്‍ത്ത എവിടെയും കണ്ടെത്തിയില്ല. ഈ വാര്‍ത്ത വേറെ ഏതെങ്കിലും സ്ഥലത്ത് പ്രസിദ്ധികരിചിട്ടുണ്ടോ എന്നും ഞങ്ങള്‍ അന്വേഷിച്ചു. പക്ഷെ ഈ വാര്‍ത്ത വേറെ എവിടെയും കണ്ടെത്തിയില്ല.
ഞങ്ങള്‍ 24 ന്യൂസുമായി ബന്ധപെട്ടു. ഈ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. “ആദ്യമായാണ് ഇത്തരമൊരു വാര്‍ത്ത കാണുന്നത്. ഞങ്ങള്‍ ഇത്തരത്തില്‍ യാതൊരു വാര്‍ത്ത നല്‍കിയിട്ടില്ല. ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ്” എന്ന് 24 ന്യൂസ് ഡസ്കില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഞങ്ങള്‍ ഈ സ്ക്രീന്‍ഷോട്ട് 24 ന്യൂസ് വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച മറ്റേ വാര്‍ത്തകളുമായി താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ ഈ സ്ക്രീന്‍ഷോട്ടില്‍ പല വ്യത്യാസങ്ങള്‍ കണ്ടെത്തി. ഈ താരതമ്യം നിങ്ങള്‍ക്ക് താഴെ കാണാം.
ലൈവ് ടിവി എന്ന് എഴുതിയതിന് അടുത്തുള്ള ക്യാമറ ഐക്കണ്‍ വ്യാജ സ്ക്രീന്‍ഷോട്ടില്‍ കാണാനില്ല. കുടാതെ പരസ്യം നല്കുന്ന സ്ഥലം, ഹെഡ്ലൈനിന്‍റെ മുകളിലുള്ള ക്യാറ്റഗറി, ഗൂഗിള്‍ ന്യൂസ് എന്നൊക്കെ വ്യാജ സ്ക്രീന്‍ഷോട്ടില്‍ കാണുന്നില്ല.
നിഗമനം
കോണ്‍ഗ്രസ് നേതാവ് ക്ഷമ മുഹമ്മദുമായുള്ള പ്രണയബന്ധത്തിന് വേണ്ടിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ പ്രവേശനം നേടിയത് എന്ന തരത്തിലുള്ള 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വ്യാജ വാര്‍ത്ത 24ന്യൂസ് പ്രസിദ്ധികരിച്ചതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:24 ന്യൂസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് സന്ദീപ് വാര്യരെയും ക്ഷമ മൊഹമ്മദിനെയും കുറിച്ചുള്ള വ്യാജവാര്‍ത്ത
Written By: Mukundan KResult: Misleading
