
വയനാട് എംപി രാഹുൽ ഗാന്ധി ഗാന്ധി പ്രധാനമന്ത്രിയെ മോദി മോദിയെ വിമർശിച്ചു പരാമര്‍ശം നടത്തി എന്ന വാർത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രധാനമന്ത്രി മോദിയുടെ ഗുരുവായൂർ വിമർശിച്ച് രാഹുൽ ഗാന്ധി പരാമര്‍ശം നടത്തിയത് വാര്‍ത്തയായി പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. വാര്‍ത്ത ഇങ്ങനെ: ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാമായിരുന്നു- മോദിയെ വിമര്‍ശിച്ച് രാഹുല്‍… പ്രളയം ഓഗസ്റ്റ് മാസം. മോദി ഗുരുവായൂര്‍ സന്ദർശിച്ചത് ജൂൺ 8 ന് എന്ന് പോസ്റ്റിന് ലഭിച്ച ഒരു കമന്‍റ് ഹൈലൈറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. “എന്തുകൊണ്ട് അമേത്തിയില്‍ നിന്നും പപ്പുവിനെ ഓടിച്ചത് എന്ന് ചോദിച്ചില്ലേ ഇതുപോലെയുള്ള മണ്ടത്തരം തന്നെ കാരണം” എന്ന വാചകങ്ങളും പ്രധാനമന്ത്രിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഞങ്ങൾ ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. വ്യാജ സ്ക്രീൻഷോട്ട് ആണ് പ്രചരണത്തിന് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇങ്ങനെ
പലരും ഇതേ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ പോസ്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഫേസ്ബുക്കിൽ ആദ്യം തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഏഷ്യാനെറ്റിന്‍റെ ഓൺലൈൻ പതിപ്പില്‍ വാർത്ത തിരഞ്ഞെങ്കിലും ലഭ്യമായില്ല. അതിനാൽ ഞങ്ങൾ ഏഷ്യാനെറ്റ് വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഞങ്ങളെ അറിയിച്ചത് ഇത് വ്യാജ വാർത്തയാണെന്നാണ്. “വ്യാജ സ്ക്രീന്‍ഷോട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിലൊരു വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.”
പ്രധാനമന്ത്രി ഗുരുവായൂര്‍ സ്ടന്ദര്‍ശനം നടത്തിയത് 2019 ജൂണ്‍ എട്ടിനാണ്. പ്രളയം വന്നത്2019 ഓഗസ്റ്റ് മാസത്തിലായിരുന്നു. പോസ്റ്റില്‍ ആരോപിക്കുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി എന്തെങ്കിലും പരാമര്‍ശം നടത്തിയോ എന്നറിയാനായി ഞങ്ങള്‍ വാര്‍ത്തകളിലും രാഹുല്‍ ഗാന്ധിയുടെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിലും തിരഞ്ഞെങ്കിലും ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും കണ്ടു കിട്ടിയില്ല. രാഹുല്‍ ഗാന്ധി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയതായി കരുതുന്നില്ല എന്ന് അദ്ദേഹത്തിന്‍റെ വയനാട്ടിലെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് രാഹുല്‍ ഗാന്ധിക്ക് എതിരെ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.
നിഗമനം
പോസ്റ്റില്‍ വ്യാജ വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി ഗുരുവായൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ കൂടി സന്ദര്‍ശിക്കണമായിരുന്നു എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തി എന്നൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിട്ടില്ല. വ്യാജ സ്ക്രീന്‍ ഷോട്ട് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഏഷ്യാനെറ്റിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
