കോൺഗ്രസ് എംഎൽഎ കെ ബാബുവിന്‍റെ അനധികൃത സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ പാർട്ടിയായിരുന്നു എം സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ ബാബു എംഎൽഎ ആയത്.

മനോരമ ദിനപത്രം കെ ബാബുവിന്‍റെ സ്വത്ത് ഇ ഡി കണ്ടുകിട്ടിയ വാർത്ത പ്രസിദ്ധീകരിച്ചത് മറ്റൊരു തരത്തിലാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

“സി പി എം നേതാവ് എം സ്വരാജിന്‍റെ എതിരാളിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി” എന്ന തലക്കെട്ടിൽ എം സ്വരാജിന്‍റെ ചിത്രം മാത്രം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മനോരമ വാർത്ത പ്രസിദ്ധീകരിച്ചു എന്ന് സൂചിപ്പിച്ച് ഇതേ തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ദിനപത്രത്തിന്‍റെ സ്ക്രീൻഷോട്ട് എന്നവകാശപ്പെടുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാൽ പൂർണ്ണമായും തെറ്റായ പ്രചരണമാണിതെന്നും മലയാള മനോരമ ദിനപത്രം ഇങ്ങനെയൊരു തലക്കെട്ടിൽ വാർത്ത നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

മലയാള മനോരമ ദിനപത്രത്തിൽ ഞങ്ങൾ വാർത്ത തിരഞ്ഞപ്പോൾ അവർ പ്രസിദ്ധീകരിച്ച യഥാർത്ഥ വാർത്ത ലഭിച്ചു.

കെ ബാബുവിന്‍റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. കെ ബാബുവിന്‍റെ ചിത്രവും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം. സ്വരാജിന്‍റെ ചിത്രം വാര്‍ത്തയിലില്ല. സ്വരാജിനെ കുറിച്ച് വാര്‍ത്തയില്‍ പരാമര്‍ശവുമില്ല. കൂടാതെ മനോരമ ഓൺലൈൻ പതിപ്പിലും ഇതേ വാർത്ത നൽകിയിട്ടുണ്ട്.

തുടർന്ന് കൂടുതൽ വിശദാംശങ്ങൾക്കായി മനോരമ ദിനപത്രത്തിന്‍റെ ന്യൂസ് ഡസ്കമായി ബന്ധപ്പെട്ടു. ഇത്തരത്തിൽ ഒരു വാർത്ത അവർ നൽകിയിട്ടില്ലെന്നും ഒരിക്കലും നൽകില്ലെന്നും വ്യാജ പ്രചരണമാണ് മനോരമയുടെ പേരിൽ നടക്കുന്നതെന്നും സീനിയർ എഡിറ്റർ വ്യക്തമാക്കി.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. എം‌എല്‍‌എ കെ ബാബുവിന്‍റെ സ്വത്ത് ഇ‌ ഡി കണ്ടു കെട്ടിയതുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എം‌എല്‍‌എ കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു...

Written By: Vasuki S

Result: False