മിശ്ര വിവാഹത്തിനെതിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഈയിടെ ഒരു പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി‌പി‌എമ്മും ഡി‌വൈ‌എഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാസര്‍ ഫൈസിയുടെ പേരില്‍ മറ്റൊരു വിവാദ പ്രസ്താവന ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

“മദ്രസാ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്നത് ദീനിന് ഗുണകരം'വിവാദ പരാമർശവുമായി സമസ്താ നേതാവ് നാസർ ഫൈസി കൂടത്തായി” എന്ന വാചകങ്ങൾ ഉൾപ്പെടുത്തി നാസർ ഫൈസിയുടെ ചിത്രവും ചേർത്ത പോസ്റ്റർ ആണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാൽ പൂർണ്ണമായും തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

നാസർ ഫൈസി കൂടത്തായി ഇത്തരത്തിൽ എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. എന്നാൽ പ്രചരണത്തെ സാധൂകരിക്കുന്ന തരത്തില്‍ യാതൊരു ഫലവും ലഭ്യമായില്ല. തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹം സജീവമാണ്. അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകൾ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ യാതൊരു പരാമർശവും നടത്തിയതായി കാണാൻ സാധിച്ചില്ല. മാത്രമല്ല തന്‍റെ പേരിൽ വ്യാജ പരാമർശം പ്രചരിക്കുകയാണ് എന്ന് വിശദമാക്കികൊണ്ട് അദ്ദേഹം കുറിപ്പ് നൽകിയിട്ടുണ്ട്: “ഈ പോസ്റ്ററിലെ (മദ്രസാ അധ്യാപകരുമായി ബന്ധപ്പെട്ട ) വാർത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.തികച്ചും ഫെയ്ക്കായ ന്യൂസാണ്. അതാർക്കും അറിയാവുന്നതുമായിരിക്കും.പലതും അവഗണിച്ചത് പോലെ ഇതും അവഗണിച്ചിരുന്നു.fb അധികൃതർ ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്ന് അറിയിച്ചത് കൊണ്ടാണ് വസ്തുത വ്യക്തമാക്കുന്നത്. വസ്തുതയുമായി ബന്ധമില്ലാത്ത ഈ പോസ്റ്റ് ആര് പ്രചരിപ്പിച്ചാലും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുക കൂടി ചെയ്യുന്നു.

നാസർ ഫൈസി കൂടത്തായി

11/12/23”

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ നാസർ ഫൈസി കൂടത്തായിയുമായി സംസാരിച്ചു അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “എന്‍റെ പേരിൽ വ്യാജ പരാമർശം നടത്തുകയാണ്, ഇത്തരത്തിൽ യാതൊന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിനെതിരെ ഞാൻ ഫേസ്ബുക്കിൽ ഒരു വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്.”

നാസർ ഫൈസി കൂടത്തായിയുടെ പേരിൽ വ്യാജ പരാമർശമാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്, നാസർ ഫൈസിയുടെ പേരിൽ വ്യാജ പരാമർശമാണ് പ്രചരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം- സത്യമിങ്ങനെ...

Written By: Vasuki S

Result: False