അമേരിക്ക തനിക്ക് പിന്തുണ നല്‍കിയെന്ന് നടി ഗായത്രി പറഞ്ഞോ.. വസ്‌തുത അറിയാം..
വിവരണം
മലയാളം ടിവി സീരിയലിലെ സവര്‍ണ്ണ ഹിന്ദു മേധാവിത്വത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി ഗായത്രി വര്‍ഷ. ഇതെ തുടര്‍ന്ന് ഗാത്രിയുടെ നിലപാടിനെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം ചര്‍ച്ചകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അതെ സമയം ഗായത്രി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്ക മുതലാളിത്ത രാജ്യമാണ് അവിടെ നിന്നും എനിക്ക് സപ്പോര്‍ട്ട് ലഭിച്ചു. -നടി ഗായത്രി എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. ജനം ടിവിയുടെ വാട്ടര്‍മാര്‍ക്കുള്ള ന്യൂസ് കാര്‍ഡാണിത്. ബിജെപി കേരളം എന്ന ഗ്രൂപ്പില്‍ ഷിധില്‍ ഷിധ് എന്ന പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 262ല്‍ അധികം റിയാക്ഷനുകളും 42ല്‍ അധികം ഷെയറുകളും ലഭച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടി ഗായത്രി വര്‍ഷ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
നടി ഗായത്രി വര്‍ഷയുടെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റിനെ കുറിച്ചറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഗായത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
തന്‍റെ വാചകങ്ങള്‍ വളച്ചൊടിച്ചാണ് തെറ്റായ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മുതലാളിത്ത രാജ്യമെന്ന് അറിയപ്പെടുന്ന അമേരിക്കയിലെ പ്രവാസികള്‍ പോലും തന്‍റെ നിലപാടിന് പിന്തുണ അറിയിച്ചു. കോട്ടും സ്യൂട്ടും അണിഞ്ഞ് മുതലാളിത്ത മനോഭാവമെന്ന് പലരും തെറ്റ്ദ്ധാരണയാണെന്ന് മനസിലായി. അമേരിക്കന്‍ പ്രവാസികളെ കുറിച്ചുള്ള മുന്‍ധാരണയില്‍ മാറ്റമുണ്ടായി എന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ നല്‍കിയ പിന്തുണയെ കുറിച്ചുള്ള വാചകം വളച്ചൊടിച്ചാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്നും ഗായത്രി പറഞ്ഞു. താനൊരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായി ഈ ഈ വാചകങ്ങള്‍ തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
നിഗമനം
താന്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയാണിതെന്ന് നടി ഗായത്രി വര്‍ഷ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:അമേരിക്ക തനിക്ക് പിന്തുണ നല്‍കിയെന്ന് നടി ഗായത്രി പറഞ്ഞോ.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading