
വിവരണം
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്‍റെ അമ്മയെ അവഹേളിക്കാന്‍ ഇവനാര്.. ഇവന് എത്ര തന്തമാരുണ്ടെന്ന് കെ.മുരളീധകരന്‍ രാഹുലെനെതിരെ പരാമര്‍ശം നടത്തിയെന്നാണ് പ്രചരണം. മനു വിജയന്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 246ല്‍ അധികം റിയാക്ഷനുകളും 226ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വസ്‌തുത ഇതാണ്
ആദ്യം തന്നെ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ കെ.മുരളീധരന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ ഇത്തരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഒരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെ.മുരളീധരനുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്നും അനാവശ്യവിവാദങ്ങള്‍ക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി വ്യാജ പ്രചരണം നടത്തുന്നതിന്‍റെ ഭാഗമാണ് ഇത്തരം പ്രചരണങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.
നിഗമനം
കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
