
വിവരണം
നേമത്ത് താന്‍ ജിയിച്ചത് പാര്‍ട്ടിയുടെ മേന്മ കൊണ്ടല്ല.. ജനങ്ങള്‍ക്ക് തോന്നിയ ഒരു സഹതാപം കൊണ്ട് മാത്രം.. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎ ജയിക്കില്ല.. ഒ.രാജഗോപാല്‍.. എന്ന പേരില്‍ ഒരു ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. സത്യകുമാരന്‍ ചെറുചാത്തന്‍കുന്നത്ത് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 172ല്‍ അധികം റിയാക്ഷനുകളും 2,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു വിവാദ പരാമര്‍ശം ബിജെപിക്കെതിരെ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഒ.രാജഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
താന്‍ ഇതുവരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല. ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ ബിജെപി നേമത്ത് മത്സരിപ്പിക്കുമെന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ കക്ഷികള്‍ മനപ്പൂര്‍വ്വം തന്‍റെ പേരില്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ് താന്‍ ബിജെപിക്കെതിരെ പ്രസ്താവന നടത്തി എന്ന പറഞ്ഞു നടക്കുന്നതെന്നും രാജഗോപാല്‍ വ്യക്തമാക്കി.
കൂടാതെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളിലും ഫെയ്‌സ്ബുക്കിലുമെല്ലാം സെര്‍ച്ച് ചെയ്തെങ്കിലും ഇതുസംബന്ധിച്ച് വാര്‍ത്തകളും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
നിഗമനം
ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പാര്‍ട്ടിയുടെ മേന്മയല്ല, തന്നോടുള്ള സഹതാപമാണ് നേമത്ത് ബിജെപിയുടെ വിജയ കാരണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
