വിവരണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ മദര്‍ ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ നങ്കൂരമിട്ടത്. അടുത്ത ചരക്ക് കപ്പലും ഉടന്‍ വിഴിഞ്ഞെത്ത് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ വലിയ തുറമുഖം തൃശൂരില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം വൈറലാകുകയാണ്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ വാട്‌സാപ്പ് നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ഞങ്ങളുടെ സബ്സക്രൈബര്‍ ഫാക്‌ട് ചെക്കിനായി അയച്ചു. നല്‍കി-

ഇതാണ് പ്രചരിക്കുന്ന പോസ്റ്റര്‍-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മുഖ്യധാര മാധ്യമങ്ങള്‍ സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സുരേഷ് ഗോപിയുടെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത്തരത്തിലൊരു പ്രഖ്യാപനവോ പ്രസ്താവനകളോ നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും ഓഫിസ് അധികൃതര്‍ വ്യക്തമാക്കി.

കൊച്ചിയും വിഴിഞ്ഞവുമാണ് നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ തുറമുഖങ്ങള്‍. ഇതുകൂടാതെ ചെറുതുറമുഖങ്ങള്‍ 15 എണ്ണമാണ് കേരളത്തിലുള്ളത്. എംഎസ്എംഇ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

നിഗമനം

സുരേഷ് ഗോപി തൃശൂരില്‍ വിഴിഞ്ഞത്തെക്കാള്‍ വലിയ തുറമുഖം ഉണ്ടാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:തൃശൂരില്‍ വിഴിഞ്ഞത്തെക്കാള്‍ വലിയ തുറമുഖം ഉണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False