ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാൽ മുഴുവൻ ദേശത്തിനും തീയിടും എന്ന പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയോ…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

“ഞങ്ങളുടെ സർക്കാർ താഴെ പോയാൽ മുഴുവൻ ദേശത്തിനും തീയിടും”. എന്തൊരു നല്ല ദേശസ്നേഹം.. എത്ര നല്ല മുഖ്യമന്ത്രി.. ഇനിയും ഉണ്ടോ ഇമ്മാതിരി എണ്ണങ്ങൾ??? എന്ന അടിക്കുറിപ്പ്ചേർത്ത് 2019  മേയ് 4 ന് Sony Kavi എന്ന ഫെസ്ബൂക്ക് പ്രൊഫൈലിൽ യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു ടി.വി. ചാനൽ പ്രസിദ്ധികരിച്ച ബ്രേക്കിംഗ് ന്യൂസ് ക്ലിപ്പ് കാണാനുണ്ട്. യോഗിയുടെ ചിത്രത്തിന്റെ പക്കം ഒരു പ്രസ്താവന ഹിന്ദിയിൽ  എഴുതിട്ടുണ്ട്. അതെ പോലെ താഴെയും ഹിന്ദിയിൽ കാൺപൂരിൽ നിന്ന് യോഗി ആദിത്യനാഥ് തൽസമയം എന്ന് അടികുറിപ്പ് കാണിക്കുന്നുണ്ട്. ഈ ചിത്രത്തിൽ യോഗിയുടെ ചിത്രത്തിന്റെ ഒപ്പം കാണിക്കുന പ്രസ്താവനയുടെ പരിഭാഷ ഇപ്രകാരം:

ഞങ്ങളുടെ സർക്കാരിനു അധികാരം നഷ്ടപെട്ടാൽ  ഞാൻ മുഴുവൻ ദേശത്തിനു തീയിടും.

ഇതേ പോലെ ഒരു പോസ്റ്റ് 2019 മേയ് 5 ന്, Josy George എന്ന ഫെസ്ബൂക് പ്രൊഫൈലിലുടെയും പ്രചരിപ്പിക്കുകയുണ്ടായി. ഈ പോസ്റ്റിൽ  ഉപയോഗിച്ച ചിത്രവും അതിന്റെ ഒപ്പം കൊടുത്ത അടിക്കുറിപ്പും മുകളിൽ നല്കിയ പോസ്റ്റിന്റെ പോലെ തന്നെയാണ്.

Archived Link

ഈ രണ്ട് പോസ്റ്റുകൾക്കും  ഇത് വരെ ലഭിചിരിക്കുന്നത് 255 ഷെയറുകളാണ്. വിവാദ പ്രസ്താവനകൾ  നടത്തിയ ചരിത്രമുള്ള ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെയൊരു വിവാദ പ്രസ്താവന യഥാർത്ഥത്തിൽ നടത്തിയോ? നമുക്ക് പരിശോധിക്കാം.

വസ്തുത പരിശോധന

ഈ ചിത്രത്തിൽ  കാണിക്കുന്ന ചാനലിന്റെ  പേര് മന്തവ്യ എന്നാണ്. മന്തവ്യ ഗുജറാത്തിലെ ഒരു പ്രമുഖ മാധ്യമ പ്രസ്ഥാനമാണ്.  മന്തവ്യ ഓൺലൈൻ ന്യൂസ് വെബ്സൈറ്റ് വഴിയാണ് വാർത്ത പ്രസിദ്ധികരിക്കുന്നത് അതെ പോലെ മന്തവ്യക്ക് ഗുജറാത്തി  ടി.വി. ചാനലും. ഞങ്ങൾ ഈ മാധ്യമ സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചു നോക്കി പക്ഷെ ഞങ്ങൾക്ക് പോസ്റ്റിൽ ആരോപിക്കുന്ന  പോലെയുള്ള ഒരു വാർത്ത ലഭിച്ചില്ല. ചിത്രത്തിൽ ടി.വി. ചാനലിലാണ് ഈ വാർത്ത കാണിക്കുന്നത് അതിനാൽ ഞങ്ങൾ മന്തവ്യ ചാനൽ പ്രസിദ്ധികരിക്കുന്ന  ചില വാർത്തകൾ അവരുടെ YouTube ചാനലിലൂടെ പരിശോധിച്ചു.

മുകളിൽ  കാണുന്ന സ്ക്രീൻഷോട്ടിൽ  ചാനൽ ബ്രേക്കിംഗ് ന്യുസ് അവതരിപ്പിക്കുന്ന  ശൈലിയും ഗ്രാഫിക്ക്സും കാണാം. അവർ മിക്കവാറും  ഗുജറാത്തിയിലാണ് വാർത്ത എഴുതി കാണിക്കാറ്. അവർ ഇംഗ്ലീഷും ഗുജറാത്തി അല്ലാതെ  മറ്റു ഭാഷകൾ ഉപയോഗിക്കാറില്ല.

ഞങ്ങളുടെ പ്രതിനിധി മന്തവ്യ ചാനലിന്റെ എഡിറ്റർ   ദീപക് രാജാനിയോട് നേരിട്ട സംസാരിച്ചു. ഈ വാർത്ത വ്യാജമാണെന്നും ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും  അദേഹം അറിയിച്ചു. ഞങ്ങൾ ഇങ്ങനെയൊരു വാർത്ത പുറത്ത് ഇറക്കില്ല എന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോദ് പറഞ്ഞു.

ഞങ്ങൾ  യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്ഥാവനകളെ   കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങളിൽ  ഇങ്ങനെ യൊരു പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയതായി എവിടെയും കണ്ടെത്തിയിട്ടില്ല. യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനകളെ  പറ്റി പ്രമുഖ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകൾ താഴെ നല്കിയ ലിങ്കുകൾ ഉപയോഗിച്ചു സന്ദർശിക്കാം.

Economic TimesArchived Link
Huffington PostArchived Link
Hindustan TimesArchived Link
BBCArchived Link

ഇതേ കുറിച്ച്  ഞങ്ങൾ യോഗി ആദിത്യനാഥിൻറെ  സാമുഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. പക്ഷെ അവരുടെ ട്വിറ്റർ  അക്കൗണ്ടിലോ അഥവാ ഫെസ്ബൂക്ക് പേജിലോ ഇത് പോലത്തെ ഒരു പ്രസ്താവന നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇത് കുടാതെ ഞങ്ങൾ യുടുബിലും പ്രസ്താവനയെപ്പറ്റി അന്വേഷിച്ചപ്പോൾ  ഒരു പരിണാമവും ലഭിച്ചില്ല.

ഇതേ വാ൪ത്തയുടെ പരിശോധന മറാഠിയിലും തമിഴിലും വായിക്കാനായി താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക.

तथ्य पडताळणी : योगी आदित्यनाथ म्हणाले का, आमचे सरकार कोसळल्यास देशभरात आग लावू

நாடு முழுவதையும் தீ வைத்துக் கொளுத்துவோம் என்று மிரட்டிய யோகி ஆதித்யநாத்? – அதிரவைக்கும் ஃபேஸ்புக் பதிவு

നിഗമനം

ഈ വാർത്ത  പൂർണമായി വ്യാജമാണ്. പോസ്റ്റിൽ  ഉപയോഗിച്ച ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്, ചിത്രത്തിൽ കാണുന്ന ഗുജറാത്തി ചാനലിന്റെ  എഡിറ്റർ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധികരിച്ചിട്ടില്ല എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്.. ഇങ്ങനെയൊരു പ്രസ്താവന യോഗി നടത്തിയതായി വേറെ ഒരു മാധ്യമങ്ങളിലും വാർത്ത  വന്നിട്ടില്ല. അതിനാൽ പ്രിയ വായനക്കാർ ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാൽ മുഴുവൻ ദേശത്തിനും തീയിടും എന്ന പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയോ…?

Fact Check By: Harish Nair 

Result: False