
വിവരണം
സാമുഹ മാധ്യമങ്ങളില്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണയും എതിര്‍പ്പും പ്രഖ്യാപിച്ചു പലരും സാമുഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. പൌരത്വ ബില്ലിനെതിരെ ചേതന്‍ ഭഗത്, ഫര്‍ഹാന്‍ അഖ്തര്‍ തുടങ്ങിയ പല പ്രശസ്ത കലാകാരന്മാര്‍ ട്വിട്ടറിലൂടെ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും സമ്പന്ന കുടുംബത്തിന്‍റെ അംഗമായ നീത അംബാനി പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിയ്ക്കും പിന്തുണ പ്രഖ്യാപിച്ചു ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്ബൂക്കില്‍ ഡിസംബര്‍ 21 മുതല്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉപയോഗിച്ച പോസ്റ്ററിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Archived Link |
പോസ്റ്ററില്‍ എഴുതിയത് ഇപ്രകാരം: “2-4 ആയിരം പട്ടികള്‍ റോഡിലിറങ്ങി എന്ന് കരുതി. NRC.CAB. പിന്‍വലിക്കരുത്- 100 കോടി സിംഹങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് നീത അംബാനി…റിലാന്‍സ് പെട്രോലൈവും ഉല്‍പ്പന്നങ്ങളും ജിയോ ഉല്‍പന്നങ്ങളും ബഹിഷ്കരിക്കുക.” നീത അംബാനി ട്വീറ്റ് ചെയ്ത് എന്‍.ആര്‍.സിയെയും പൌരത്വ നിയമതിനെയും പിന്തുന്ന പ്രഖ്യാപ്പിച്ചു ട്വീറ്റ് ചെയ്തിരുന്നോ? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
നീത അംബാനി ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തുവോ എന്നറിയാന്‍ ഞങ്ങള്‍ ട്വിട്ടരില്‍ ഈ ട്വീറ്റ് അന്വേഷിച്ചു പക്ഷെ ഞങ്ങള്‍ക്ക് ഈ ട്വീറ്റ് നീത അംബാനിയുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ ലഭിച്ചില്ല. പക്ഷെ പലരും ഇതേ വാക്കുകള്‍ ഉപയോഗിച്ച് പൌരത്വ നിയമത്തിനെ പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി.

ഞങ്ങള്‍ ഗൂഗിളില്‍ ഈ ട്വീട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ അക്കൗണ്ടില്‍ നിന്ന് ചെയ്ത ഒരു ട്വീറ്റിന്‍റെ ലിങ്ക് ലഭിച്ചു. എന്നാല്‍ ഈ ട്വീറ്റ് ഇപ്പോള്‍ നിലവിലില്ല എന്ന്‍ മനസിലാക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ട്വീറ്റിന്‍റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക് ലഭിച്ചു. ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ഈ അക്കൗണ്ട് തന്നെയാണ് പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ ഈ അക്കൗണ്ടിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ അക്കൗണ്ട് വ്യാജമാണ് എന്നിട്ട് നീത അംബാനിയുമായി അക്കൗണ്ടിന് യാതൊരു ബന്ധമില്ലയെന്നു പറയുന്ന നിരവധി വാര്‍ത്തകളും വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകളും ലഭിച്ചു. ഇതില്‍ ചിലതിന്‍റെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.
Navbharat Times | Boom |
Factly | News18 |
നീത അംബാനിയുടെ പേരില്‍ വ്യാജ ട്വീട്ടുകള്‍ ചെയുന്ന ഈ ട്വിട്ടര്‍ അക്കൌണ്ട് പ്രവര്‍ത്തന രഹിതമാക്കി എന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
RIP Case- 630 @NitaAmbaani
— Bhakt's Nightmare (@Rantinglndian_) December 20, 2019
17.6k a/c swaha! 😅
Suspended by- @Twitter
Category – Namorogi bhakt/ lsIam0ph0be/ Member of BJP IT cell/ fake account
Reason- abuser & Hate-monger
Reported by- Team BKJ pic.twitter.com/hZOcyqk7cv
നിഗമനം
ഈ ട്വീറ്റ് നീത അംബാനി ചെയ്തിട്ടില്ല. ഇതൊരു വ്യാജ അക്കൗണ്ട് ചെയ്ത ട്വീട്ടാണ്. പ്രിയ വായനക്കാര്‍ ദയവായി ഈ ട്വീറ്റ് വിശ്വസിക്കരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Title:FACT CHECK: NRCയെയും CABനെയും പിന്തുണച്ച് നീത അംബാനി ട്വീറ്റ് ചെയ്തുവോ…?
Fact Check By: Mukundan KResult: False
