
വിവരണം
മോദിയും ബിജെപി സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യ ഭരിച്ചത് കാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഡിസംബര്‍ 5, 2019 ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. കാര്‍ട്ടൂണ്‍ വരച്ചത് അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാന്നെന്ന് പോസ്റ്റില്‍ വാദിക്കുന്നു. ബിജെപിയായ പശു ഇന്ത്യയെ ഭക്ഷിച്ചിട്ട് പാല് അംബാനിക്കും ചാണകം ഇന്ത്യന്‍ ജനങ്ങള്‍ക്കും എന്ന തരത്തിലാണ് കാര്‍ട്ടൂണില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണം ചിത്രികരിച്ചിരിക്കുന്നത്. പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.

| Archived Link |
എന്നാല്‍ ഈ ചിത്രം വരച്ചത് അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസന്‍ തന്നെയാണോ? എവിടെയാണ് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചത്? അമേരിക്കയിലെ ഒരു പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ഇന്ത്യയുടെ രാഷ്ട്രിയതിനെക്കുറിച്ച് ഇങ്ങനെയൊരു കാര്‍ട്ടൂണ്‍ വരച്ചുവോ? ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ണങ്ങളുടെ മറാഠി ടീം ഏപ്രില്‍ മാസത്തില്‍ ഇതേ പോലെയൊരു കാര്‍ട്ടൂണിന്റെ വസ്തുത അന്വേഷണം നടത്തിയിരുന്നു. വസ്തുത അന്വേഷണത്തിന്റെ ലിങ്ക് താഴെ നല്കിട്ടുണ്ട്.
तथ्य पडताळणीः हे कार्टून खरंच अमेरिकेतील व्यंगचित्रकाराने काढले आहे का?
ഇതേ പോലെയുള്ള ഒരു കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ടായിരുന്നു. ബിജെപിയുടെ എം.എല്‍.എ പോലും ഈ കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തിരുന്നു.
cartoonist Ben Garrison's depiction of the state of Indian Media today… The bitter truth.The best way to show how congress ruled india 👇 pic.twitter.com/nLW0iaJcMk
— Harsh Sanghavi (@sanghaviharsh) October 21, 2017
പക്ഷെ ഞാന്‍ ഇന്ത്യയുടെ രാഷ്ട്രിയവുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണ്‍ വരക്കാറില്ല എന്ന് ബെന്‍ ഗാരിസന്‍ തന്നെ ട്വീറ്ററില്‍ രണ്ടു കൊല്ലം മുമ്പേ വ്യക്തമാക്കിയിരുന്നു. അദേഹത്തിന്റെ ട്വീറ്റ് താഴെ നല്കിട്ടുണ്ട്.
No- I have never drawn any cartoons on India politics- there are some cartoons with my sig going around- Not mine
— GrrrGraphics Cartoons (@GrrrGraphics) October 22, 2017
അദേഹം ഇത്തരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടില്ല കുടാതെ ഇന്ത്യന്‍ രാഷ്ട്രിയത്തിനോട് ബന്ധപെട്ട കാര്‍ട്ടൂണ്‍ ഞാന്‍ വരക്കാറില്ല എന്നും അദേഹം ട്വീട്ടില്‍ വ്യക്തമാക്കുന്നു.
ഈ കാര്‍ട്ടൂണ്‍ വരിച്ചത് ആരാണ്?
യഥാര്‍ത്ഥ ചിത്രം വരിച്ചത് അമല്‍ മെഹ്ദിഎന്ന കലാകാരനാണ്. അദേഹത്തിന്റെ ഫെസ്ബൂക്ക് പോസ്റ്റില്‍ ഈ കാര്‍ട്ടൂണ്‍ അദേഹം നാലു കൊല്ലം മുമ്പ് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു.
ഈ ചിത്രം പരിഷ്കരിച്ച് പല തരത്തില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഈ കാര്‍ട്ടൂണ്‍ പ്രയോഗിക്കും, ചിലപ്പോള്‍ ബിജെപിക്കെതിരെ ഈ കാര്‍ട്ടൂണ്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.
നിഗമനം
പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന കാര്‍ട്ടൂണ്‍ അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസന്‍ വരച്ചതല്ല.
Title:FACT CHECK: ഈ ചിത്രം വരച്ചത് പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാണോ…?
Fact Check By: Mukundan KResult: False


