
വിവരണം
ഫേസ്ബുക്കിൽ പല പേജുകളിലായി കാനഡയിൽ നടന്നെന്നു പറയപ്പെടുന്ന ഒരു വിമാനത്തിന്റെ അപകടത്തിൽ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ പ്രചരിപ്പിക്കുന്നു. ഈ വീഡിയോയിൽ ഒരു ബോയിംഗ് 747 വിമാനം ആകാശത്തിൽ പറക്കുന്ന നേരം ഒരു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. അതുമൂലം വിമാനത്തിന്റെ ചിറകിൽ തീ പിടിച്ചു. എന്നിട്ടും വിമാനം അത്ഭുതകരമായി രക്ഷപെട്ടു. ഈ വീഡിയോ കാനഡയിൽ നടന്ന സംഭവത്തിതന്റേതെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ ഇപ്രകാരം:
ഈ ദൃശ്യങ്ങളും കഥയും വിശ്വസിക്കാൻ പ്രയാസം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇതിന്റെ വാസ്തവം എന്താണ് എന്നറിയാൻ ഞങ്ങൾ ഈ വാർത്ത പരിശോധിച്ചു. ഇതിന്റെ വാസ്തവം എന്താണെന്ന് നമുക്ക് നോക്കാം .
വസ്തുത വിശകലം

പ്രാഥമിക നിഗമനത്തിൽ ഈ വീഡിയോ വ്യാജമാണെന്ന് തോന്നിയെങ്കിലും ഞങ്ങൾ ഈ വീഡിയോയുടെ വസ്തുതകൾ പരിശോധിച്ചു. ഈ വീഡിയോയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പോസ്റ്റിൽ നല്കിട്ടില്ല. ഇത് കാനഡയിൽ നിന്ന് അയച്ചതാണ് എന്ന് മാത്രമേ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളു.. ഇത്ര വലിയ ഒരു സംഭവത്തിന്റെ വാർത്ത ഒരുപക്ഷേ പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടാവാം . അത് കൊണ്ട് ഈ സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. പക്ഷെ ഇതിനെ സംബന്ധിച്ച ഒരു വാർത്ത യും ലഭിച്ചില്ല.
ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ ഇതൊരു വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളായി തോന്നും. ഇതേ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയാണോ വീഡിയോയുടെ ഉള്ളടക്കം..? സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതിന്റെ ഗ്രാഫിക്കിന് GTA V എന്ന ഗെമിന്റെ ഗ്രാഫിക്ക്സും ആയി സാമ്യമുണ്ടെന്നു തോന്നും. ഞങ്ങള്‍ യുട്യുബിൽ അന്വേഷിച്ചപ്പോൾ ഒരു വീഡിയോ ലഭിച്ചു. ഇതിൽ GTA V ഗെയിമിൽ ഉപയോഗിച്ച വിവിധ വിമാനങ്ങളുടെ വിവരണങ്ങളുണ്ട്

മുകളിൽ കാണുന്ന രണ്ടു ചിത്രങ്ങൾ പോസ്റ്റിൽ നൽകിയ വീഡിയോയിൽ കാണുന്ന വിമാനതിന്റെതാണ് വലത് ഭാഗത്തുള്ള ചിത്രം GTA V വീഡിയോ ഗെയിമിലുള്ള വിമാനതിന്റെതാണ്. ഈ രണ്ട് വിമാനങ്ങളുടെ ഗ്രാഫിക്ക്സിൽ നമുക്ക് സാമ്യത വ്യക്തമായി കാണാം.
വീഡിയോയിൽ കാണുന്ന വിമാനവും ഗെയിമിൽ നൽകിയ ഗ്രഫിക്ക്സും ആയി യാതൊരു വ്യത്യാസവുമില്ല. ഈ കാര്യം ഞങ്ങൾ വേറെ ഒരു യുട്യൂബ് വീഡിയോ വഴി മനസിലാക്കി.
https://www.youtube.com/watch?v=e0bRbBrxOIk

വ്യക്തമായി പറയാൻ പറ്റില്ലെങ്കിലും ഈ വീഡിയോ GTA V ഗെയിം ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന് അനുമാനിക്കുന്നു .
നിഗമനം
ഈ വാർത്ത വ്യാജമാണെന്ന് നിസന്ദേഹം പറയാം. ഇങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു വാർത്തയും മാധ്യമങ്ങളിലില്ല.ദൃശ്യങ്ങൾ വീഡിയോ ഗെയിമിന്റെ സഹയത്തോടെ ഉണ്ടാക്കിയതാവാം. ഗെയിം യഥാർത്ഥത്തിൽ ഏതാണ് എന്ന് അറിയാൻ സാധിച്ചില്ല, പക്ഷെ ഈ വീഡിയോ GTA V ഗെയിം ഉപയോഗിച്ച് ഉണ്ടാകിയതാകാനാണ് സാധ്യത.
