
വിവരണം
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നിങ്ങള്‍ക്ക് ഫോണ്‍ സമ്മാനമായി ലഭിച്ചു എന്ന് ഒരു സന്ദേശം ഒട്ടനവധി പേര്‍ക്ക് ഇതിനോടകം വാട്‌സാപ്പില്‍ ലഭിച്ചിട്ടുണ്ടാകും. threeg.xyz എന്ന ലിങ്കാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. പലര്‍ക്കും പല ഫോണുകള്‍ സമ്മാനമായി ലഭിച്ചു എന്ന തരത്തിലാണ് പ്രചരണം. ഇത് സത്യമാണോ എന്നും സമ്മാനം ലുലു ഇങ്ങനെയൊരു സമ്മാനം നല്‍കുന്നുണ്ടോ എന്നും അറിയാന്‍ നിരവധി പേര്‍ ഫാക്‌ട് ക്രെസെന്‍ഡോയുടെ വാട്‌സാപ്പ് ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിരുന്നു.
ഇതാണ് പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സമ്മാനം സംബന്ധിച്ച വിവരങ്ങള്‍-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലുലു ഇത്തരത്തിലുള്ള എന്തെങ്കിലും സമ്മാനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നുണ്ടോ? ലുലുവിന്‍റെ വെബ്‌സൈറ്റില്‍ നിന്നും തന്നെയാണോ ഈ പ്രചരണം നടക്കുന്നത്? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.
വസ്‌തുത വിശകലനം
ലുലുവിന്‍റെ എറണാകുളം കോര്‍പ്പൊറേറ്റ് ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും വ്യാജമാണെന്നും ലുലുവിന്‍റെ വെബ് അഡ്രസ് അല്ലയെന്നും ഇത്തരം സ്പാം മെസേജുകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ഓഫിസ് പ്രതിനിധി അറിയിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും സമാനമായ ഒരു വ്യാജ പ്രചരണത്തെ തള്ളിയും ലുലു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതും കണ്ടെതത്താന്‍ കഴിഞ്ഞു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യ വെബ്സൈറ്റിലെ വിശദീകരണം-
നിഗമനം
ലുലു ഇത്തരത്തിലൊരു സമ്മാനവും നല്‍കുന്നില്ലെന്നും പ്രചരിക്കുന്നത് ലുലുവിന്‍റെ പേരിലുള്ള വ്യാജ വെബ് അഡ്രസാണെന്നും ലുലു പ്രതിനിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഫെയ്‌സ്ബുക്ക് പേജിലും ഇത് സംബന്ധിച്ച് അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ലുലു സൗജന്യമായി മൊബൈല്‍ ഫോണ്‍ സമ്മാനം നല്‍കുന്നുണ്ടോ? വാട്‌സാപ്പ് പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
