വിവരണം

കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും സ്ക്രീന്‍ഷോട്ടില്‍ കാണാം. മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണിതെന്ന പേരിലാണ് പ്രചരണം.

പൊളിട്ടിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ കെ.ജി.വിജയകുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മനോരമ ന്യൂസ് യൂട്യൂബ് ചാനലിലും അവരുടെ വെബ്‌സൈറ്റിലും ഇത്തരത്തില്‍ തലക്കെട്ട് നല്‍കി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മനോരമ ന്യൂസിന്‍റെ അരൂരിലെ ആസ്ഥാന ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജയമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ പറഞ്ഞു.

പിന്നീട് കെ.സുധാകരന്‍ അസഭ്യ പരാമര്‍ശത്തെ കുറിച്ച് നടത്തിയ പ്രതികരണം ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. താന്‍ ആ അസഭ്യ വാക്ക് ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലായെന്നും മര്യാദകേട് എന്ന പദമാണ് ഉപയോഗിച്ചതെന്നും സതീശനുമായി നല്ല സൗഹൃദമാണുള്ളതെന്നുമായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം. കെ.സുധാകരന്‍റെ പ്രതികരണം വായിക്കാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

നിഗമനം

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ലാ കെ.സുധാകരന്‍ ഇത്തരമൊരു പ്രതികരണവും നടത്തിയിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാമെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False