
ബിഹാറിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം അർഹതപ്പെട്ട വോട്ടർമാരുടെ സംഖ്യകളും 3 ലക്ഷം അധികം വോട്ടുകൾ എണ്ണിയിട്ടുണ്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ചില കണക്കുകൾ നമുക്ക് കാണാം. കാണിക്കുകൾ പ്രകാരം 22.85% വോട്ട് നേടിയ രാഷ്ട്രീയ ജനത ദൾ (RJD)ക്ക് വെറും 25 സീറ്റുകൾ അതെ സമയം 20.28% വോട്ട് നേടിയ BJPക്ക് 91 സീറ്റുകളും 19.14% ജനത ദൾ (യുണൈറ്റഡ്) JD(U)ക്ക് 83 സീറ്റുകളാണ് ലഭിച്ചത്. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം എപ്രകാരമാണ്: “ഇത്രയും ആവേശം വേണ്ടായിരുന്നു ഇത്രയും ഭൂരിപക്ഷത്തിൽ പണ്ടാരം ജയിക്കേണ്ടായിരുന്നു ഇതിപ്പോ എല്ലാവർക്കും മനസ്സിലായി എന്ന് മാത്രമല്ല, കൂടെയുള്ള സ്വന്തം പാർട്ടിക്കാർക്ക് വരെ ക്ലിയർ ആയി കാര്യങ്ങൾ എന്നുള്ളതാണ് പുല്ല് വേണ്ടായിരുന്നു അല്പം സീറ്റുകൾ കുറയ്ക്കാമായിരുന്നു,, ഇതിപ്പോ ഉള്ള് തുറന്നു ഒന്ന് ചിരിക്കാൻ പോലും പറ്റുന്നില്ല ” പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ഇലക്ഷന് കമ്മീഷൻ പറയുന്നു poll % 66% ആണെന്ന്
എന്നാൽ പോൾ ചെയ്തത് 7.45 കോടിയും.. ലിസ്റ്റിൽ ഉള്ളതിനേക്കാൾ 3 ലക്ഷം വോട്ട് കൂടുതൽ വോട്ട് ചെയ്തു.
NB: 100% ശതമാനത്തിനു മുകളിൽ പോളിങ് ……? ലോകത്തിൽ എവിടെയെങ്കിലും 100% ത്തിൽ കൂടുതൽ poll ചെയ്തിട്ടുണ്ടോ?
ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ?.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ പോസ്റ്റിൽ രണ്ട് അവകാശവാദങ്ങളുണ്ട്. ഈ അവകാശവാദങ്ങൾ ഒന്ന്-ഒന്നായി നമുക്ക് പരിശോധിക്കാം.
- കൂടുതൽ വോട്ട് നേടിയിട്ടും RJDക്ക് BJPയും JD(U)വിനെ കാലും കുറവ് സീറ്റുകൾ എങ്ങനെ ലഭിച്ചു?
തിരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം RJDക്ക് 23% വോട്ട് ലഭിച്ചു പക്ഷെ സീറ്റുകൾ ലഭിച്ചത് വരും 25 ആണ്. അതെ സമയം 20.08% വോട്ടുകൾ നേടിയ BJPക്ക് 89 JD(U)ക്ക് 85 സീറ്റുകളാണ് ലഭിച്ചത്. ഈ കണക്കുകൾ പ്രകാരം തെരെഞ്ഞെടുപ്പിൽ ക്രമക്കേടുണ്ട് എന്നല്ല. ഇതിൻ്റെ രണ്ട് കാരണങ്ങളുണ്ട്. BJP 101 സീറ്റുകളിലും JD(U) 101 സീറ്റുകളിലുമാണ് മത്സരിച്ചത് അതെ സമയം RJD മത്സരിച്ചത് ഏറ്റവും കൂടുതൽ 143 സീറ്റുകളിലാണ്. കൂടുതൽ സീറ്റുകളിൽ മത്സരിച്ചതിനാൽ RJDക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചു. ഇതിൻ്റെ ഉദാഹരണം നമുക്ക് 2024ൽ നടന്ന ലോകസഭ തെരെഞ്ഞെടുപ്പിൻ്റെ ഫലങ്ങളിൽ കാണാം. 2024ൽ BJP കേരളത്തിൽ മുസ്ലിം ലീഗിനെ കാലും കൂടുതൽ വോട്ട് നേടിയിട്ടും ലീഗിനെ കാലും കുറവ് സീറ്റുകളാണ് വിജയിച്ചത്. BJPയുടെ വോട്ട് ശതമാനം 16.68% ആയിരുന്നു പക്ഷെ വരും 1 സീറ്റാണ് അവർ വിജയിച്ചത്. അതെ സമയം 6.07% വോട്ട് നേടിയ മുസ്ലിം ലീഗ് 2 സീറ്റുകളിൽ വിജയിച്ചു. കാരണം മുസ്ലിം ലീഗ് വരും 2 സീറ്റുകളിലാണ് മത്സരിച്ചത് പക്ഷെ BJP മത്സരിച്ചത് 16 സീറ്റുകളിലാണ്.
രണ്ടാമെത്തെ കാരണം ഈ പാർട്ടികൾ മുന്നണികളുടെ ഭാഗമായിട്ടാണ് മത്സരിച്ചത്. BJP, JD(U), HAMS, LJP (RV) എന്നി പാർട്ടികൾ NDAയുടെ ഭാഗമായിട്ടും RJD, IIP, VIP, CPI, CPI(M), CPI(ML) (L), കോൺഗ്രസ് എന്നി പാർട്ടികൾ മഹാഗഠബന്ധൻ്റെ ഭാഗമായിട്ടാണ് മത്സരിച്ചത്. മുന്നണിയുടെ കണക്കുകൾ പ്രകാരം NDAക്ക് 46.7% വോട്ടുകളാണ് ലഭിച്ചത്. അതെ സമയം മഹാഗഠബന്ധൻ്റെ വോട്ട് ശതമാനം വരും 37.5% ആണ്. NDAക്ക് 198 സീറ്റുകളും MGBക്ക് 35 സീറ്റുകളിലാണ് ലഭിച്ചത്.
- ലിസ്റ്റിൽ ഉള്ളതിനേക്കാൾ 3 ലക്ഷം വോട്ട് കൂടുതൽ വോട്ട് ചെയ്തുവോ?
11 നവംബർ 2025ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ച പ്രസ് നോട്ട് പ്രകാരം ബിഹാറിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 7,45,26,858 ആണ്. ഇതിൽ വരും 66.91% പേരാണ് വോട്ട് ചെയ്തത്.

പ്രസ് നോട്ട് കാണാൻ – Press Note
13 നവംബർ 2025ന് വോട്ടിങ് ശതമാനം തിരുത്തി തിരെഞ്ഞെടുപ്പ് കമ്മീഷൻ മറ്റൊരു വാർത്ത കുറിപ്പ് ഇറക്കി. ഈ കുറിപ്പ് പ്രകാരം 74526858 പേരിൽ 67.13% പേരാണ് വോട്ട് ചെയ്തത്.

വാർത്ത കുറിപ്പ് കാണാൻ – Press Note
തെരെഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വെബ്സൈറ്റിൽ 14 നവംബറിന് ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ ഫലങ്ങളിൽ എല്ലാ പാർട്ടികൾക്ക് ലഭിച്ച വോട്ടുകളുടയും സീറ്റുകളുടെയും എണ്ണം തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Source: results.eci.gov.in
ഈ വെബ്‌സൈറ്റിൽ നൽകിയ കണക്കുകൾ പ്രകാരം പാർട്ടികൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം എപ്രകാരമാണ്.

മൊത്തത്തിൽ വോട്ടുകൾ 50207733 ആണ്. അങ്ങനെ ആകെയുള്ള വോട്ടുകളെ കാലും കൂടുതൽ വോട്ടുകൾ എണ്ണി എന്ന വാദം തെറ്റാണ്.
നിഗമനം
ബിഹാറിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ച കണക്കുകളിൽ ക്രമക്കേട് ഉണ്ട് എന്ന അവകാശവാദങ്ങൾ പരിശോധിച്ചപ്പോൾ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിഹാറിൽ വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്ന ആകെ വോട്ടർമാരുടെ എണ്ണം 74526858 അതിൻ്റെ ഏകദേശം 67.30 % അതായത് 50207733 പേരാണ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബിഹാറിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്കുകളിൽ ക്രമക്കേടോ? വൈറൽ പ്രചരണത്തിൻ്റെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading


