
വിവരണം
ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ് ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും 68ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാമക്ഷേത്ര ഭൂമി പൂജാ ദിവസം കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റില്‍ കറുത്ത വസ്ത്രം അണിഞ്ഞ് പ്രതിഷേധിച്ചതിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞു. ടിലിഗ്രാഫ് ഇന്ത്യായുടെ വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിശദാശങ്ങള്‍ ഇപ്രതാരമാണ്-
2022 ഓഗസ്റ്റ് അഞ്ചിനാണ് ടെലിഗ്രാഫ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിലക്കയറ്റത്തിനും തൊഴിലില്ലായിമയ്ക്കും നിത്യോപയോഗ സാധാനങ്ങളുടെ അമിത ജിഎസ്‌ടി വര്‍ദ്ധനവിലും പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് എംപിമാരുടെയും നേതൃത്വത്തില്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമന്‍റിന് മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ ചിത്രമാണിത്. പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും പിന്നീട് എഐസിസി ആസ്ഥനത്തിന് മുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നെന്നും വാര്‍ത്തയില്‍ വിശമാക്കുന്നുണ്ട്. അതായാത് ഈ പ്രതിഷേധത്തിന് ഈ ചിത്രത്തിന് രാമക്ഷേത്ര ഭൂമി പൂജയുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലായെന്നതാണ് വസ്തുത.
ടെലിഗ്രാഫ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
തൊഴില്ലായിമയ്ക്കും, നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്‌ടി അമിതമായി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സമരത്തിന്‍റെ ചിത്രമാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇതിന് രാമക്ഷേത്ര ഭൂമി പൂജയുമായി യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
