വിവരണം

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും സര്‍ക്കാരിനും എതിരെ സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസമാണ് 18 കിലോമീറ്ററുകള്‍ പദയാത്ര നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ അടുത്ത പദയാത്ര പ്രഖ്യാപിച്ചു എന്ന പേരിലൊരു പോസ്റ്റാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ‍്‌സ് എന്ന ഗ്രൂപ്പില്‍ മിഥിലാജ് എംഡിആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകളും 135ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപി ഇത്തരത്തിലൊരു പദയാത്ര നടത്തുന്നുണ്ടോ? സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരണം സത്യാമാണോ എന്ന് അറിയാന്‍ ആദ്യം തന്നെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു സുരേഷ് ഗോപിയുടെ മറ്റൊരു പദയാത്രയെ കുറിച്ച് യാതൊരു വാര്‍ത്തകളും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

ഇത്തരത്തിലൊരു പദയാത്രയെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ലാ. ബിജെപിയും സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ ഇത്തരമൊരു പദയാത്ര നടത്താന്‍ തീരുമാനിച്ചിട്ടില്ലാ. ആരോ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും തികച്ചും വ്യാജമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിഗമനം

താന്‍ ഇത്തരമൊരു പദയാത്രയെ കുറിച്ച് പറഞ്ഞിട്ടില്ലായെന്നും തെറ്റായ പ്രചരണമാണിതെന്നും കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ വസ്‌തുത? അറിയാം..

Written By: Dewin Carlos

Result: False