മരുന്നുകളും അവയുടെ ഉപയോഗവും അറിഞ്ഞിരുന്നാൽ സ്വയംചികിത്സ നടത്താമോ…?

ആരോഗ്യം

വിവരണം

SM MEDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 സെപ്റ്റംബർ 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് 16000 ഷെയറുകളും 1400 പ്രതികരണങ്ങളുമായി ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു.  21 തരം ഇംഗ്ലീഷ് മരുന്നുകളും അവയുടെ ഉപയോഗങ്ങളും വിവരിക്കുന്ന ആരുടെയോ കൈപ്പടയിലെഴുതിയ .ഒരു കടലാസാണ് ചിത്രത്തിലുള്ളത്. “അത്യാവശ്യ മരുന്നുകളും അവയുടെ ഉപയോഗവും… ഷെയർ ചെയ്യുക” എന്നൊരു അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്.

മോഡേൺ മെഡിസിൻ ശാസ്ത്രീയമായ ഒരു ചികിത്സാ രീതിയാണ്. ആധുനിക കാലത്ത് ഏറ്റവും ഫലപ്രദമായി രോഗശമനം വരുത്തുന്നതിൽ മോഡേൺ മെഡിസിന് നിർണായക സ്ഥാനമാണുള്ളത്.

archived link FB post

എങ്കിലും ഇംഗ്ലീഷ് മരുന്നുകൾ പൊതുവെ പാർശ്വ ഫലങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദേശാനുസരണമല്ലാതെ ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ചുകൂടാ എന്ന് മരുന്നുകളുടെയെല്ലാം കവറുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആ നിലയ്ക്ക് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വിവരം  പ്രചരണ  യോഗ്യമാണോ അതോ അപകടകാരിയാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ആദ്യം ഈ പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്‍്റുകളാണ് പരിശോധിച്ചത്. അതിൽ പോസ്റ്റ് അപകടകാരിയാണ് എന്ന സൂചനകൾ നൽകുന്ന നിരവധി പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്.

കമന്റുകളിൽ ഏറ്റവും ആധികാരികത എടുത്തു പറയാനാകുന്ന ഒരെണ്ണം  Shimna Azeez എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ ഉടമയുടേതാണ്.  മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറായ Shimna Azeez  പോസ്റ്റിനെ വിശദീകരിച്ചു  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് താഴെ കൊടുക്കുന്നു.

archived link FB post

മരുന്നുകളുടെ ലിസ്റ്റ് സംബന്ധിച്ച് ഡോ.ഷിംന ഫേസ്‌ബുക്കിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ സന്ദർശിക്കാം.

ജനറൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും മഞ്ചേരി ഗവർമെന്‍റമെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ലക്ച്ചററുമാണ് ഡോ.ഷിംന അസീസ്

കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ സമയത്ത്രക്ഷാപ്രവർത്തകർക്ക്മരുന്ന്സംഭരിക്കാൻ ഉള്ള സൗകര്യത്തിന്സുഹൃത്തായ ഫിസിഷ്യനും ഞാനും ചേർന്ന്തയ്യാറാക്കിയ ലിസ്റ്റിന്‍റെ ഭാഗികമായ രൂപമാണ്ചിത്രത്തിൽ.

പ്രമുഖപത്രങ്ങളിൽ അടക്കം അച്ചടിച്ച്വന്ന ലിസ്റ്റിൽ ഒരു വരി കൂടിയുണ്ടായിരുന്നു – ‘മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക‘. ലിസ്റ്റ്രോഗികൾക്ക്വേണ്ടി തയ്യാറാക്കിയതല്ല, മറിച്ച്പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി മരുന്ന്സ്വരുക്കൂട്ടാൻ പാടുപെടുന്ന രക്ഷാപ്രവർത്തകർക്കുള്ള മാർഗനിർദേശമായിരുന്നു…”

എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഈ മരുന്നുകളിൽ ഒന്നുപോലും ഡോക്ടറുടെ നിര്ദേശാനുസരണമല്ലാതെ കഴിക്കരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് ഞങ്ങൾ ഡോ.ഷിംന അസീസുമായി നേരിട്ടു ബന്ധപ്പെട്ടു.

ഷിംനയ്ക്ക് പോസ്റ്റിനെപ്പറ്റി പറയാനുള്ളത്  ഇതാണ്

സ്വയംചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്. അതിൽ ചിലവയുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും താഴെ കൊടുക്കുന്നു.

മാതൃഭൂമിയിൽ വന്ന ലേഖനത്തിന്‍റെ സ്ക്രീൻഷോട്ട്

മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്ക്രീൻഷോട്ട്

മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്ക്രീൻഷോട്ട്

archived link
madhyamam
archived link
manoramaonline
archived link
mathrubhumi
archived link
ncbi.gov
archive
webmd
archived link
betterhealth
archived link
nattuvishesham

സ്വയംചികിത്സയുടെ ദോഷങ്ങളെക്കുറിച്ച് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ ഡോ. ജെറി മാത്യു പറയുന്നത് നോക്കാം : ആന്റിബയോട്ടിക്കുകൾ നിർമ്മിച്ചെടുക്കുന്നത് ഏകദേശം 50  വർഷത്തോളം കാലമെടുത്താണ്. എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് വെറും മൂന്നാഴ്ച മതി. കൂടാതെ വിലയുള്ള മരുന്നുകളുടെയെല്ലാം ഫേക്ക് മെഡിസിൻ വിപണിയിൽ ലഭ്യമാണ്. ഇവയുടെ ഉപയോഗം മൂലമുള്ള അപകടങ്ങൾ പ്രത്യേകിച്ച് പറയേണ്ടല്ലോ..ഉദാഹരണത്തിന്  ഒരു കമ്പനിയുടേത് എന്ന പേരിൽ ഒരു ഗുളിക വിപണിയിൽ ലഭ്യമാണ്. എന്നാൽ അവർ അങ്ങനെയൊരു ഗുളിക നിർമ്മിച്ചിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ പാർശ്വഫലങ്ങളുണ്ടായാൽ ആർക്കെതിരെ പരാതി നൽകാൻ പറ്റും ..? അതിനാൽ ഡോക്ടറുടെ നിര്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കാതിരിക്കുക

സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകളിൽ പലതിനോടും വസ്തുതയറിയാതെ പ്രതികരിക്കുന്ന പ്രവണത പൊതുവേ  നിലവിലുണ്ട്. ഇതുപോലുള്ള പോസ്റ്റുകൾ പങ്കുവെയ്ക്കുന്ന അറിവുകളും വിവരങ്ങളും അപകടകാരികളാണ് മാറിയേക്കാം.

നിഗമനം

തെറ്റായ കാര്യങ്ങളാണ് പോസ്റ്റിലുള്ളത്. ഡോക്ടറുടെ നിര്ദേശാനുസരണമല്ലാതെ ഒരു മരുന്നും കഴിക്കാൻ പാടില്ല. ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വിവരങ്ങൾ  മനുഷ്യ ജീവന് ദോഷകരമായി ബാധിച്ചേക്കാം. നിരവധി ഡോക്ടർമാർ സ്വയംചികിത്സ അപകടകരമാണെന്ന് ഇതിനോടകം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിനാൽ തെറ്റായ വിവരം നൽകുന്ന ഈ പോസ്റ്റ് ഇനിയും പ്രചരിപ്പിക്കാതിരിക്കാൻ പ്രീയ വായനക്കാർ മുൻകൈ എടുക്കുമല്ലോ..

Avatar

Title:മരുന്നുകളും അവയുടെ ഉപയോഗവും അറിഞ്ഞിരുന്നാൽ സ്വയംചികിത്സ നടത്താമോ…?

Fact Check By: Deepa M 

Result: False