പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
വിവരണം
ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അപ്പനെ അനുകരിച്ച് പഠിക്കാന്‍ മിമിക്രി താരത്തിന്‍റെ സഹായം ചാണ്ടി ഉമ്മന്‍ തേടി എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. ഇന്ത്യാ ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ വാട്ടര്‍മാര്‍ക്കുള്ള ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. നിതിന്‍ പുലിക്കോട്ടില്‍ വിന്‍സെന്‍റ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 307ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിച്ച് പഠിക്കാന്‍ മിമിക്രി താരത്തിന്‍റെ സഹായം തേടി എന്ന വാര്‍ത്ത ഇന്ത്യാ ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഇന്ത്യാ ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഞങ്ങളുടെ ഫാക്‌ട് ക്രസെന്‍ഡോ മലയാളം ഇന്ത്യാ ലൈവ് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
ഇന്ത്യാ ലൈവ് ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത നല്‍കയിട്ടില്ലാ. പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണ്. ഇന്ത്യാ ലൈവ് യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ സമൂഹമാധ്യമത്തിലെ ഔദ്യോഗിക ഓണ്‍ലൈന്‍ വാര്‍ത്ത സ്ഥാപനമാണ്. ഒരിക്കലും ഇത്തരമൊരു വാര്‍ത്ത ചാണ്ടി ഉമ്മനെതിതരെ നല്‍കിയിട്ടില്ലായെന്നും പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും അവര്‍ പറഞ്ഞു.
ചാണ്ടി ഉമ്മനെതിരെ ഇത്തരമൊരു വാര്‍ത്ത മറ്റ് ഏതെങ്കിലും മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും കീ വേര്‍ഡുകള്‍ ഉപോഗിച്ച് പരിശോധിച്ചെങ്കിലും യാതൊരു വിവരങ്ങളും ഇത് സംബന്ധിച്ച് ലഭിച്ചില്ലാ.
നിഗമനം
മുസ്‌ലിം ലീഗിന്‍റെ ഔദ്യോഗിക ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്ത്യാ ലൈവ്. അവര്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാമെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False