വിവരണം

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറിയക്കുട്ടി ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഇടുക്കി അടിമാലി ഇരുനൂറേക്കള്‍ സ്വദേശിനിയാണ് 87 വയസുകാരിയായ മറിയക്കുട്ടി. പ്രദേശികമായ ചില മാധ്യമങ്ങളുടെ സഹായത്തോടെ മറിയക്കുട്ടിയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇതാണ്-

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് താന്‍ ആരോടും എവിടെയും പറഞ്ഞിട്ടില്ലാ. തനിക്കെതിരെ നിരന്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ് സിപിഎമ്മുകാരെന്നും അവര്‍ പറഞ്ഞു. മറിയക്കുട്ടി ഏതെങ്കിലും മാധ്യമങ്ങളിലൂടെ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലാ.

നിഗമനം

മറിയക്കുട്ടി തന്നെ ഈ തന്‍റെ പേരുള്ളത് തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ മാധ്യമങ്ങളിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False