വിവരണം

നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന് മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് എണീറ്റ് പോടായെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതായും പിന്നീട് പ്രചരണങ്ങള്‍ വന്നു തുടങ്ങി. ടി21 മീഡിയ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവവരെ 234ല്‍ അധികം റിയാക്ഷനുകളും 37ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ സമരത്തിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന്‍റെ പ്രതിഷേധത്തിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും വാര്‍ത്തകള്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സ്ക്രട്ടറിയുമായും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യാജ പ്രചരണമാണെന്നും പ്രൈവറ്റ് സെക്രട്ടറി മറുപടി നല്‍കി.

ചാണ്ടി ഉമ്മനുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. സിപിഎം നടത്തുന്ന നുണ പ്രചരണമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തനിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.

നിഗമനം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നവ കേരള സദസിനെതിരെ ചാണ്ടി ഉമ്മന്‍ നടത്തിയ ഒറ്റയാള്‍ സമരത്തെ വിമര്‍ശിച്ച് പ്രതികരണം നടത്തിയിട്ടില്ലായെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False