
വിവരണം
പണ്ട് കാലത്തെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും അംഗീകാരവും ലഭിക്കുന്ന വാർത്തകളാണ് ഏതാനും വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്.
പാകിസ്ഥാനിൽ പ്രധാനമന്ത്രി സ്ഥാനത്തു വരെ എത്തിയ ബേനസീർ ഭൂട്ടോ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇതുകൂടാതെ നിരവധി മുസ്ലീം സ്ത്രീകൾ പൊതു വിദ്യാഭ്യാസം നേടുകയും സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി കയറുകയും ചെയ്തിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി റാബിയ അർഷാദ് എന്ന വാർത്തയോടൊപ്പം റാഫിയയുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഹിജാബ് ധരിച്ച വേഷത്തിലാണ് അവർ ഇരിക്കുന്നത്. എന്നാൽ ഹിജാബ് ധരിച്ച ഈ ജഡ്ജി അമേരിക്കയിലെതല്ല.
വസ്തുത ഇങ്ങനെയാണ്
ഞങ്ങൾ വാർത്തയുടെ കീബോർഡ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട് ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച നിരവധി വാർത്തകൾ ലഭിച്ചു.
റാഫിയ അര്‍ഷാദ് ഹിജാബ് ധരിച്ച ബ്രിട്ടണിലെ ആദ്യത്തെ ജഡ്ജിയാണ്. അമേരിക്കയിലെതല്ല. ഹിജാബ് ധരിച്ച ലോകത്തിലെ ആദ്യത്തെ ജഡ്ജി ആണോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ ഇവർ അമേരിക്കയിലെതല്ല എന്നു ഉറപ്പാണ്.

ബ്രിട്ടണിൽ നിന്നുള്ള മാധ്യമങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാഫിയ അര്‍ഷാദ് അമേരിക്കയിലെതല്ല എന്നു വ്യക്തമാക്കുന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ ഇവിടെ പരിശോധിക്കാം.
ബ്രിട്ടനിലെ മിഡ്ലാന്‍റ് സര്‍ക്യൂട്ടിലാണ് 40 കാരിയായ റാഫിയ അര്‍ഷാദ് ഡപ്യൂട്ടി ജഡ്ജിയായി നിയമിതയായത് എന്നു വാർത്തകളിൽ നിന്നും വ്യക്തമാകുന്നു. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് റാഫിയ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്. റാഫിയ പാകിസ്ഥാനിൽ വേരുകളുള്ള ബ്രിട്ടീഷുകാരിയാണ്.
ചിത്രം യഥാർത്ഥമാണെന്നു പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങള്ക്ക് ലഭിച്ചു.

റാഫിയ അമേരിക്കയിലെ ബ്രിഗാമിൽ നടത്തിയ പ്രഭാഷണത്തിനു ശേഷം യൂട്ടാ കോർട്ട്‌ഹൗസിൽ വച്ച് എടുത്ത ചിത്രമാണിത്. അതുകൊണ്ടാണ് അമേരിക്കയുടെ ദേശീയ പതാക പിന്നില്‍ കാണാന്‍ സാധിക്കുന്നത്. അമേരിക്കയുടെ ദേശീയ പതാകയുള്ളതിനാല്‍ തെറ്റിദ്ധാരണ മൂലം അമേരിക്കയിലെ ജഡ്ജി എന്നു പ്രചരിപ്പിച്ചതാകാം. റാഫിയ യുകെയിലെ ജഡ്ജിയാണ്.
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. റാഫിയ അർഷാദ് ബ്രിട്ടണിലെ ആദ്യത്തെ ഹിജാബ് ധരിച്ച് ജഡ്ജിയാണ്. അമേരിക്കയുമായി യാതൊരു ബന്ധവും ഈ ജഡ്ജിക്കില്ല.

Title:റാഫിയ അർഷാദ് ബ്രിട്ടണിലെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ്… അമേരിക്കയിലെതല്ല…
Fact Check By: Vasuki SResult: Partly False
