
കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ അതിനെ പിടിച്ചെടുക്കാന്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ചെന്നൈയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നവകാഴപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ചെന്നൈ സൂപ്പർ
മാർക്കറ്റുകളിൽ പെടക്കുന്ന
മീൻ 😀😀😀😀”
എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ദൃശ്യങ്ങള്‍ക്ക് ചെന്നെയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2018 മുതൽ വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. ജോര്‍ജിയ ടിബിലിസിയില്‍ കാരിഫോർ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. അക്വേറിയം തകര്‍ന്നതിനെ തുടര്‍ന്നാണ് മീനുകള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒഴുകിയത്. ഡെയിലി മെയിൽ യുകെ 2018 ഫെബ്രുവരി 12 ന് വീഡിയോയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം ഇങ്ങനെ:
“ജോർജിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ ഒരു അക്വേറിയം ടാങ്ക് തകർന്ന വിചിത്രമായ നിമിഷമാണിത്. ടിബിലിസിയിലെ കാരിഫോർ റീട്ടെയ്‌ലറിലെ ജീവനക്കാർ അവയെ വലയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ, ഡസൻ കണക്കിന് മീനുകൾ ഇടനാഴിയിലെ ആഴം കുറഞ്ഞ വെള്ളത്തിൽ നിസ്സഹായരായി നീന്തി നടന്നു. അസാധാരണമായ സംഭവം അരങ്ങേറിയതോടെ ഞെട്ടിയുണർന്ന ഷോപ്പർമാർ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ തുനിഞ്ഞു. എല്ലാ മത്സ്യങ്ങളും തറയിലായിരുന്നു. തൊഴിലാളികൾ മത്സ്യത്തെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.’
വിചിത്രമായ സംഭവത്തെക്കുറിച്ച് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടതോടെ വീഡിയോ ഉടൻ സോഷ്യൽ മീഡിയയിൽ വൈറലായി.”

യുട്യൂബില്‍ 2018 ഫെബ്രുവരി അഞ്ചിന് ഇതേ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്.

മറ്റ് മാധ്യമങ്ങളും ദൃശ്യങ്ങളെ കുറിച്ചു പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ സംഭവം നടന്നത് ജോര്‍ജിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണെന്ന് പരാമര്‍ശിക്കുന്നു. ഏതായാലും ചെന്നൈയുമായോ അല്ലെങ്കില്‍ ഇന്ത്യയുമായി പോലുമോ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ മീനുകള്‍ ഒഴുകിയ സംഭവം 2018 ഫെബ്രുവരി രണ്ടിന് ജോര്‍ജിയ ടിബിലിസിയിലെ കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നതാണ്. ചെന്നൈയുമായോ ഈയിടെ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കവുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…
Written By: Vasuki SResult: False
