Fact Check: വൈറല്‍ വീഡിയോയില്‍ വിമര്‍ശിക്കുന്നവരെ കൊല്ലും എന്ന് ‘ഭീഷണീപ്പെടുത്തുന്ന’ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായാണോ…?

രാഷ്ട്രീയം | Politics

പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ബിജെപിയും അണികളും പൌരത്വ നിയമത്തില്‍ ഭേദഗതിയെ പിന്തുണച്ച് പല ഇടത്തും റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ അനില്‍ ഉപാധ്യായ് എന്ന എം.എല്‍.എ. ബിജെപ്പിക്കെതിരെ വിമര്‍ശനം നടത്തുന്നവരെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ വാക്കുകൾ”. പോസ്റ്റിന്‍റെ ഒപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

വീഡിയോയില്‍ കാണുന്ന വ്യക്തി പറയുന്നത് ഇങ്ങനെ- “ബിജെപിയെയും നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും വിമര്‍ശനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ കോളേജില്‍ കയറി ആക്രമിക്കും…ആവശ്യത്തിലധികം പറഞ്ഞാല്‍ ഞങ്ങള്‍ വീട്ടില്‍ കയറി കൊല്ലും. ഞങ്ങലെ ആര്‍ക്കും തടയാന്‍ സാധിക്കില്ല…എല്ല മാധ്യമങ്ങള്‍ ഞങ്ങളുടെയൊപ്പമാണ്, ആര്‍.എസ്.എസ്. മുഴവന്‍ ഞങ്ങളുടെ കുടെയാണ്…” 

എന്നാല്‍ വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എ തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ Times of Today എന്ന ഒരു ചാനലിന്‍റെ മൈക്ക് കാണാം. ഞങ്ങള്‍ യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഈ മാധ്യമ പ്രസ്ഥാനത്തിന്‍റെ ചാനല്‍ കണ്ടെത്തി. ചാനലില്‍ പ്രസ്തുത പോസ്റ്റിലൂടെ വൈറല്‍ ആകുന്ന വീഡിയോയും കണ്ടെത്തി. വീഡിയോയില്‍ കാണിക്കുന്ന അഭിമുഖം മൊത്തത്തില്‍ 19 മിനിറ്റിന്‍റെതാണ്. ഈ വീഡിയോ യുട്യൂബ് ചാനലില്‍ ലഭ്യമാണ്. 6 ജനുവരിക്കാണ് വീഡിയോ ചാനലില്‍ പ്രസിദ്ധികരിച്ചത്. വീഡിയോ താഴെ കാണാം, വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി “ബനാറസ് വാലെ മിശ്രാജി” ആണ്.

https://youtu.be/ar0NgalOIII

മുഴുവന്‍ അഭിമുഖം കേട്ടപ്പോള്‍ മനസിലാവുന്നത് ഇങ്ങനെ, ഈ വ്യക്തി ബിജെപി സര്‍ക്കാരിന്‍റെ എതിരെയാണ് പറയുന്നത്. ഇയാള്‍ ബിജെപി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ബിജെപി എങ്ങനെയാണ് പ്രതിപക്ഷത്തെ ഇല്ലാതെയാക്കുന്നത്, അവരെ ദേശദ്രോഹികളും, കലാപം സൃഷ്ടിക്കുന്നവരും എന്ന് വിശേഷിപ്പിച്ചിട്ടു ജയിലില്‍ ഇടുന്നത് ഇതൊരു ചിന്തയുടെ വിഷയമാണ് എന്നാണ് ഇയാള്‍ പറയുന്നത്. പോസ്റ്റില്‍ പകുതി ക്ലിപ്പ് പ്രച്ചരിപ്പിക്കുന്നതിനാല്‍ ഇദ്ദേഹം ഭിക്ഷനിപെടുത്തുന്നു എന്ന് തോന്നുന്നു. പക്ഷെ, അങ്ങനെയല്ല. ബിജെപി എന്തും ചെയ്തു അവര്‍ക്കെതിരെ പറയുന്നവരുടെ വായ അടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇദേഹം വീഡിയോയില്‍ പറയുന്നത്. ഇദേഹം ആരെയും ഭീഷണിപ്പെടുത്തുന്നില്ല. അദേഹത്തിന്‍റെ മുഴുവന്‍ അഭിമുഖം കണ്ടാല്‍ ഈ കാര്യം വ്യക്തമാക്കുന്നു.

ഈയാല്‍ ബിജെപി എം.എല്‍.. അനില്‍ ഉപാധ്യായ് ആണോ?

അനില്‍ ഉപാധ്യായ് പേരുള്ള ഒരു എം.എല്‍.എ. ബിജെപിയില്‍ ഇല്ല. ഇതിനെ മുമ്പേയും ഈ വ്യാജ കഥാപാത്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ പൊളിച്ചിട്ടുണ്ട്. അനില്‍ ഉപാധ്യായ് എന്ന വ്യക്തിയെ കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്കുകളില്‍ ഉപയോഗിച്ച് വായിക്കാം.

പിന്നെ വീഡിയോയില്‍ കാണുന്ന വ്യക്തി ആരാണ് ?

അഭിമുഖത്തിന്‍റെ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ടര്‍ വ്യക്തിയെ പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഈ വ്യക്തി ബനാറസ് വാലെ മിശ്രാ ജി എന്ന പേരില്‍ അറിയപെടുന്ന ഹരിശ് മിശ്രയാണ്. 

ഹരിശ് മിശ്രാ വാരാണസിയിലെ ഒരു രാഷ്ട്രിയക്കാരനാണ്. ഇതേ യുട്യൂബ് ചാനലില്‍ ഹരിശ് മിശ്രയുടെ ഒരു അഭിമുഖത്തില്‍ അദേഹം പറയുന്നത് ഇങ്ങനെ- “ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഭഗത് സിംഗ് യൂത്ത് ബ്രിഗെഡ് എന്ന പ്രസ്ഥാനം തുടങ്ങി. പിന്നിട് 2016ല്‍ കോണ്‍ഗ്രസ്‌ സേവ ദളിന്‍റെ അംഗമായി. പക്ഷെ 2018 അദേഹം സേവ ദല്‍ വിട്ടു. അദേഹം ബിജെപിയുടെ പ്രവര്‍ത്തകനല്ല.

‘ആജ് തക്’ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ പ്രകാരം സേവ ദള്‍ വിട്ടതിനെ ശേഷം അദ്ദേഹം മുലായം സിംഗ് യാദവിന്‍റെ അനുജന്‍ ശിവപ്പാല്‍ സിംഗ് യാദവിന്‍റെ അടുത്ത് പോയി പക്ഷെ കോണ്‍ഗ്രസിനോട് അദേഹം സത്യസന്ധത വിട്ടില്ല. 

https://youtu.be/jOdaIyI4RxI

ഞങ്ങളുടെ പ്രതിനിധി ഹരിശ് മിശ്രയിനോട് സംസാരിച്ചപ്പോള്‍ തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല എന്ന് അദേഹം വ്യക്തമാക്കി. CAA യുടെ എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബിജെപി കാണിക്കുന്ന ക്രൂരതയെ കുറിച്ചാണ് അദേഹം അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷെ അദ്ദേഹം പറഞ്ഞതിന്‍റെ വിപരിതമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്, എന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എ. അനില്‍ ഉപാധ്യയല്ല, പകരം വാരാണസിയിലെ മുന്‍ സേവ ദള്‍ അംഗം ഹരിശ് മിശ്രയാണ്. അദേഹത്തിന്‍റെ ഒരു അഭിമുഖത്തിന്‍റെ ക്ലിപ്പ് വെച്ച് അദേഹം ഭീഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ പ്രചരണം നടക്കുന്നു. പക്ഷെ മുഴുവന്‍ അഭിമുഖം കണ്ടാല്‍ അദേഹം ബിജെപി CAA പ്രതിഷേധകരോട് കാണിക്കുന്ന ക്രൂരതയെ വിമര്‍ശിക്കുകയാണ് എന്ന് മനസിലാക്കുന്നു. അനില്‍ ഉപാധ്യായ് എന്ന പേരുള്ള യാതൊരു ബിജെപി എം.എല്‍.എ. ഇല്ല. ഹരിശ് മിശ്രക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:Fact Check: വൈറല്‍ വീഡിയോയില്‍ വിമര്‍ശിക്കുന്നവരെ കൊല്ലും എന്ന് ‘ഭീഷണീപ്പെടുത്തുന്ന’ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായാണോ…?

Fact Check By: Mukundan K 

Result: False