Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല...
അനില്‍ ഉപാധ്യായ് എന്ന സാങ്കല്പിക കഥാപാത്രം വിണ്ടും സമുഹ മാധ്യമങ്ങളില്‍ ചര്‍ച്ചയുടെ വിഷയമാകു0ന്നു. ഈ പ്രാവശ്യം പൌരത്വ നിയമ ഭേദഗതിക്കെതിരെ വെല്ലുവിളിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പം. കട്ട മീശയും, കറുത്ത ഷോളും ധരിച്ച ഒരു വ്യക്തി മുസ്ലിങ്ങളുടെ ചരിത്രവും, മുസ്ലിങ്ങള്‍ ഇന്ത്യക്കായി ചെയ്ത സംഭാവനകളും വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോയും പോസ്റ്റിന്‍റെ ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Archived Link |
പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “B.j.p. എംഎൽഎ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും,
ഈ വീഡിയോയെ വൈറലാക്കി മാറ്റുക, അങ്ങനെ ഇന്ത്യ മുഴുവൻ കാണാനാകും.”
അനില്‍ ഉപധ്യായ് എന്ന പേരില്‍ ബിജെപിയില്‍ ഒരു എം.എല്‍.എ ഇല്ല. ഞങ്ങള്‍ ഈ സാങ്കല്പികമായ കഥാപാത്രത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന പല പോസ്റ്റുകള്‍അന്വേഷിച്ചിട്ട് സത്യം വെളിപെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില അന്വേഷണങ്ങളെ കുറിച്ച് താഴെ നല്‍കിയ ലിങ്കുകളില്‍ വായിക്കാം.
അപ്പൊ വീഡിയോയില്‍ കാണുന്ന വ്യക്തി ആരാണ്? നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ പ്രസംഗിക്കുന്ന വ്യക്തി മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജന്‍ ആഘാടി എന്ന രാഷ്ട്രിയ മുന്നണിയുടെ സംസ്ഥാന പ്രവക്താവായ ഫാരുക് അഹ്മദാണ്. വീഡിയോയില്‍ തന്നെ അദേഹത്തിന്‍റെ പേരും പദവിയും നമുക്ക് വ്യക്തമായി കാണാം.
ഈ വീഡിയോ One Channel എന്ന യുട്യൂബ് ചാനലിലും ലഭ്യമാണ്. വീഡിയോയില്‍ കാണുന്ന സംഭവം ഡിസംബര്‍ 20, 2019ന് മഹാരാഷ്ട്രയിലെ നാന്‍ദേഡില്‍ സംഘടിപ്പിച്ച പൌരത്വ നിയമ ഭേദഗതിയും, എന്‍.ആര്‍.സിക്കെതിരെയായ പ്രതിഷേധ പരിപാടിയിലെതാണ്. ഈ പരിപാടിയില്‍ ഫാരുക്ക് അഹ്മദ് പ്രസംഗിക്കുന്ന വീഡിയോ One Channel പ്രസിദ്ധികരിച്ചിട്ടുണ്ട്, അത് നമുക്ക് താഴെ കാണാം.
കുടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മറാഠി മാധ്യമം ലോക്മത്തിന്‍റെ വെബ്സൈറ്റില്‍ ഡിസംബര്‍ 20, 2019ന് നാന്‍ദേഡില്‍ നടന്ന ഈ പ്രതിഷേധ പരിപാടിയെ കുറിച്ച് വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ മാസം പത്തൊമ്പതാം തീയതിക്ക് നാന്‍ദേഡ് ജില്ല കാര്യാലയത്തിന്‍റെ മുന്നില്‍ വെച്ച് ധര്‍ണ സമരം പല രാഷ്ട്രിയ പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നു. ഈ ധര്‍ണയില്‍ വലിയ ജനസമുഹമാണ് പങ്കെടുത്തത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അനില്‍ ഉപാധ്യായ് എന്ന പേരുള്ള ബിജെപി എം.എല്‍.എയില്ല. വീഡിയോയില്‍ പ്രസംഗിക്കുന്നത് മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജന്‍ ആഘാടി എന്ന രാഷ്ട്രിയ മുന്നണിയുടെ സംസ്ഥാന പ്രവക്താവായ ഫാരുക് അഹ്മദാണ്.
Title:Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല...
Fact Check By: Mukundan KResult: False