ബിജെപി എംപിമാര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ഒവൈസിയുടെ ദൃശ്യങ്ങള്‍ വഖഫ് നിയമമാക്കിയത്തിന് മുമ്പുള്ളതാണ്‌… സത്യമറിയൂ…

Misleading രാഷ്ട്രീയം | Politics

വഖ്ഫ് ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്ത എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി,  മന്ത്രിസഭ ബില്‍ പാസ്സാക്കിയ ശേഷം ബിജെപി നേതാക്കളോടൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഭരണഘടനയില്‍ മതത്തിന്‍റെ  അടിസ്ഥാനത്തിലുള്ള വിവേചനം തടയാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടിക്കിളുകള്‍ 14, 15 ഇവ ലംഘിച്ചാണ് വഖഫ് നിയമം പാസ്സാക്കുന്നത് എന്ന വാദവുമായി ഒവൈസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പ്രചരണം

ഒരു മേശയ്ക്ക് ചുറ്റും ബിജെപി നേതാക്കളോടൊപ്പം തമാശകള്‍ പറഞ്ഞ് ആഹ്ളാദവാനായി ഇരിക്കുന്ന ഒവൈസിയെ കാണാം. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ബില്ലിനെ എതിര്‍ക്കുക എന്ന കപട നിലപാട് സ്വീകരിക്കുകയും അതേസമയം മറുവശത്ത്  ബിജെപി നേതാക്കളുമായി സന്തോഷം പങ്കിടുകയും ചെയ്യുന്നയാളാണ്‌ ഒവൈസി എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വഖഫ് ബിൽ പാസാക്കിയത് ഇന്ന് അതിന് ശേഷം ഒവൈസി ബിജെപി നേതാക്കളായവരുമായി വിരുന്നു സൽക്കാരം നടത്തി….ബിൽ പാസാക്കിയതിൽ ഒവൈസി യുടെ പങ്കു ഇതിൽനിന്ന് വ്യക്തമായിരുന്നു……മുന്നമാർ നിങ്ങളുടെ കൂടെ തന്നെ ഉണ്ട് അവരെ നിങ്ങൾ തിരിച്ചറിയുക”

FB postarchived link

എന്നാല്‍ പഴയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഒവൈസിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോയില്‍ നിന്നുള്ള ചിത്രം  ഉള്‍പ്പെടുത്തി 2025 ജനുവരി 29 ന് പ്രഭാത് ഖബര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രൂപീകരിച്ച പാർലമെന്‍റിന്‍റെ  സംയുക്ത സമിതി വഖഫ് ഭേദഗതി ബില്ലിന്‍റെ  റിപ്പോർട്ടും നിർദ്ദിഷ്ട നിയമത്തിന്‍റെ  പുതുക്കിയ പതിപ്പും 15-11 എന്ന ഭൂരിപക്ഷത്തോടെ പാസാക്കിയതായി റിപ്പോർട്ട് പറയുന്നു. അതേസമയം ഒവൈസി അതിനെ എതിർത്തു.

2025 ജനുവരി 29 ലെ വാർത്താ ഏജൻസിയായ PTI യുടെ ഔദ്യോഗിക X ഹാൻഡിൽ ഇതേ വീഡിയോ നല്‍കിയിട്ടുണ്ട്.

അടിക്കുറിപ്പ് അനുസരിച്ച്, കരട് റിപ്പോർട്ട് അംഗീകരിച്ചതിന് ശേഷം വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി കമ്മിറ്റി അംഗങ്ങൾ നടത്തിയ ചായ സല്‍ക്കാരത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.

2025 ജനുവരി 29 ലെ അമർ ഉജാല റിപ്പോർട്ട് ഇങ്ങനെ, “ജെപിസി വഖഫ് ബില്ലിന്റെ കരട് റിപ്പോർട്ടും ഭേദഗതി ചെയ്ത ബില്ലും അംഗീകരിച്ചു.” റിപ്പോര്‍ട്ടില്‍ വൈറലായ വീഡിയോയില്‍ നിന്നുള്ള ചിത്രം പങ്കിട്ടിട്ടുണ്ട്.

2025 ഏപ്രിൽ 3 ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ 12 മണിക്കൂറിലധികം ചർച്ച ചെയ്യുകയും തുടർന്ന് സഭ പാസാക്കുകയും ചെയ്തു. 288 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 ജനപ്രതിനിധികള്‍  എതിർത്ത് വോട്ട് ചെയ്തു.

പിന്നീട് ലോക്‌സഭയ്ക്ക് ശേഷം അതായത് ഏപ്രിൽ 4 ന്, രാജ്യസഭയും ഈ ബിൽ പാസാക്കി.

പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം ഈ ഭേദഗതി ബിൽ ഇപ്പോൾ നിയമമായി മാറി. ഏപ്രിൽ 6 ന് ഈ ബിൽ രാഷ്ട്രപതി അംഗീകരിച്ചു.

ലോക്‌സഭയിൽ ബില്ലിനെക്കുറിച്ച് അസദുദ്ദീൻ ഒവൈസി എംപി സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പും ഞങ്ങൾക്ക് ലഭിച്ചു.

ഇതിൽ, ബില്ലിനെതിരെ സംസാരിക്കുന്നതിനിടെ ഒവൈസി ബില്ലിന്‍റെ ഒരു പകർപ്പ് കീറുന്നതായി കാണാം.

നിഗമനം

അസദുദ്ദീൻ ഒവൈസി ബിജെപി എംപിമാർക്കൊപ്പം ഇരുന്ന് ആഹ്ളാദം പങ്കിടുന്ന വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ശേഷമുള്ളതല്ല. അതിന് മുമ്പുള്ളതാണ്. വഖഫ് ബില്ലിന് മാസങ്ങൾക്ക് മുമ്പ് ഒരു പ്രഭാതഭക്ഷണ യോഗത്തിനിടെയുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വഖഫ് ബില്‍ പാസ്സായതില്‍ നിരാശനായ ഒവൈസി..? പ്രചരിക്കുന്നത് പഴയ വീഡിയോ…

Fact Check By: Vasuki S 

Result: Misleading