
ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ ബംഗാളിൽ നടന്ന ഒരു സംഭവത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ചില കലാപകാരികൾ വാഹനങ്ങൾക്ക് തീ വെക്കുന്നത് നമുക്ക് കേൾക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പാക്കിസ്ഥാനോ ബംഗ്ലാദേശോ അല്ല ഭാരതത്തിൽ പശ്ചിമബംഗാളിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത് മമതാ ബാനർജി പിണറായി വിജയനെ പോലെ ഒരു പരാജയമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ് ”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത ഇതാണ്
ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ദൃശ്യങ്ങൾ പ്രഥം ആളോ എന്ന ബംഗ്ലാദേശി മാധ്യമത്തിൻ്റെ യൂട്യൂബ് ചാനലിൽ കണ്ടെത്തി.
https://www.youtube.com/watch?v=LRnm10PgbV8
വാർത്ത പ്രകാരം ഈ വീഡിയോയിൽ കാണുന്ന സംഭവം ബംഗ്ലാദേശിലെ സിൽഹെത്തിലേതാണ്. നവംബർ 2023ൽ നടന്ന ഒരു പ്രതിഷേധത്തിലുണ്ടായ ഹിംസയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഞങ്ങൾക്ക് ഇവരുടെ വെബ്സൈറ്റിൽ ഈ സംഭവത്തിൻ്റെ വിശദമായ വാർത്ത ലഭിച്ചു. വാർത്ത പ്രകാരം ബംഗ്ലാദേശിലെ BNP പാർട്ടി ബംഗ്ലാദേശിലെ സിൽഹത്തിലെ സുബിദ് ബസാർ എന്ന സ്ഥലത്ത് പ്രതിഷേധത്തിനിടെ അക്രമം നടത്തി. ഇത് അനുസരിച്ച് ഞങ്ങൾ ഗൂഗിൾ മാപ്പിൽ ഈ സ്ഥലത്തിൻ്റെ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. ഈ സ്ഥലത്തിൻ്റെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.
ഈ സ്ട്രീറ്റ് വ്യൂയിൽ നമുക്ക് വീഡിയോയിൽ കാണുന്ന പല സ്ഥാപനങ്ങൾ വ്യക്തമായി കാണാം. ഈ പ്രചരണം വ്യാജമാണെന്ന് പശ്ചിമ ബംഗാൾ പോലീസും Xൽ പോസ്റ്റ് ചെയ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.
നിഗമനംബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിൽ 2023ൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.

Title:ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന ക്രൂരതകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വീഡിയോകൾ
Written By: Mukundan KResult: Misleading
