
യുഎഇ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളുടെ കൂടി പറുദീസയാണ്. ബൂര്‍ജ് ഖലീഫ, പാം ജുമേറിയ, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലിസേഷന്‍, അബുദാബി ഷേഖ് സയീദ് മോസ്ക് തുടങ്ങി നിരവധി കൌതുകങ്ങള്‍ യുഎഇ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മറ്റൊരു വിസ്മയത്തെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
പ്രചരണം
മൂന്നു നിലയുള്ള ഒരു വിമാനം യു എ ഇ അവതരിപ്പിച്ചു എന്നാണ് പ്രചരണം. വിമാനത്താവളത്തിൽ നിന്നും മൂന്നു നിലയുള്ള വിമാനം പറന്നുയരുന്ന ഹെലികോപ്റ്ററുകൾ അതിന്‍റെ ചിറകിൽ വന്നു തൊടുന്നതും ചില വാഹനങ്ങള്‍ റണ്‍വേയില്‍ വിമാനത്തിനടിയിലൂടെ കടന്നു പോകുന്നതും പിന്നീട് വിമാനം വാഹങ്ങള്‍ കടന്നു പോകുന്ന റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പമുള്ള വിവരണ പ്രകാരം ഇത് യുഎഇയിൽ നിന്നും ഉള്ളതാണ്: “UAE ഒരു സംഭവമാണ്, മൂന്ന് വിമാനം ഒരുമിച്ച് പറത്തുക, വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ, കണ്ട് നോക്കൂ,,”
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതൊരു ഗെയിം വീഡിയോ ആണെന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
വീഡിയോ സൂക്ഷ്മമായി പോയി നോക്കിയാൽ ചുവട്ടിൽ പേരെന്ത് അഡ്വൈസറി ഗെയിം കണ്ടന്‍റ് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ളതായി കാണാം അതായത് വീഡിയോ ഗെയിം കണ്ടന്‍റ് ആണ് എന്ന് വ്യക്തമാണ്.

Gta 5 എന്ന ഗണത്തിൽ പെട്ട കമ്പ്യൂട്ടർ ഗെയിം ആണ് വീഡിയോയിൽ കാണുന്നത്. കൂടാതെ വീഡിയോയുടെ 3.05 മിനിറ്റില്‍ ഗെയിം നിര്‍മ്മാതാക്കളായ റോക്ക്സ്റ്റാറിന്‍റെ ലോഗോ കാണിക്കുന്നുണ്ട്.

ജി ടി എ യുടെ മറ്റ് ഗെയിമുകളിലും ഇതേ എയർപോർട്ട് കാണാം.

ഈ വീഡിയോ ഗെയിം കളിക്കുന്നവർ തന്നെ ഫേസ്ബുക്കിൽ പങ്കു വെച്ചതായി റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
ആക്ഷനും അഡ്വഞ്ചറും നിറയെയുള്ള ഗെയിമുകളാണ് ഗ്രാന്‍റ് തെഫ്റ്റ് ഓട്ടോ അഥവാ gta യില്‍ ഉണ്ടാവുക. റോക്ക്സ്റ്റാര്‍ ഗെയിംസ് എന്ന കമ്പനിയാണ് നിര്‍മാതാക്കള്‍. അവരുടെ വെബ്സൈറ്റില്‍ ഈ വിഭാഗത്തിലെ ഗെയിമുകളുടെ വിവരങ്ങള്‍ ലഭിക്കും. പണം നല്‍കിയും അല്ലാതെയും കളിക്കുന്ന ഗെയിമുകള്‍ gta യിലുണ്ട്. താഴെയുള്ള ഗെയിം വീഡിയോ ശ്രദ്ധിക്കുക:
ഗെയിമിലെ സ്ഥലങ്ങൾ യഥാർത്ഥത്തിൽ ഉള്ളതായി തോന്നിപ്പിക്കുമെങ്കിലും അങ്ങനെയല്ല എന്ന് gta ഗെയിമുകളെ കുറിച്ച് വിവരങ്ങൾ നൽകുന്ന gtaboom എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് ഗെയിമിന്‍റെ ആകർഷണീയതക്ക് വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത സ്ഥലങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ യുഎഇ യില്‍ നിന്നുള്ളതല്ല. gta ഗെയിമില്‍ നിന്നുള്ളതാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:UAE യില്‍ നിന്നുള്ള മൂന്നു നിലയുള്ള വിമാനത്തിന്‍റെതല്ല, GTA ഗെയിമില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: False
