പള്ളിക്കരയില്‍ എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളി..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

False രാഷ്ട്രീയം | Politics

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ ബാക്കി. ഇത്തവണ 17337 ഗ്രാമ പഞ്ചായത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടക്കുക. എണ്ണം വര്‍ദ്ധിപ്പിച്ചതിനാല്‍ 23,576 വാര്‍ഡുകളില്‍ പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണം എല്ലായിടവും സജീവമാണ്. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ഇതര സംസ്ഥാന തൊഴിലാളിയെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍  പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലേക്ക് പശ്ചിമബംഗാള്‍ സ്വദേശിയായ മുര്‍ഷിദ് ആലം മേസന്‍ എല്‍ഡി എഫ് പാനലില്‍ മത്സരിക്കുന്നുവെന്നാണ് പോസ്റ്ററിലെ വിവരണം.  മത്സരിക്കാന്‍ ആളില്ലാത്തതില്‍ ഇതരസംസ്ഥാന തൊഴിലാളിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയെന്നു പരിഹസിച്ചാണ് പ്രചരണം.  

FB postarchived link

എന്നാല്‍ ഇത് വ്യാജ പ്രചാരണമാണ് എന്നും പോസ്റ്റര്‍ എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമ്മാനത്ത് അബ്ദുള്ള എന്ന അമ്മാനത്ത് പള്ളിപ്പുഴയാണ്, ഇതരസംസ്ഥാന തൊഴിലാളിയല്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇപ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും പ്രചരണം സജീവമായി നടക്കുന്നുണ്ട്. 

പോസ്റ്ററിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ ചിത്രം നോക്കിയാല്‍  ചില പൊരുത്തക്കേടുകള്‍ കാണാം. പുരുഷന്മാര്‍ ഷര്‍ട്ടിനുള്ളില്‍ ധരിക്കുന്ന ബനിയന്‍ മാത്രമാണ് സ്ഥാനാര്‍ഥി ധരിച്ചിട്ടുള്ളത്. 

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികകളുടെ മുഴുവന്‍ പട്ടികയും സാമൂഹ്യ മാധ്യമങ്ങളില്‍ തദ്ദേശീയ പലരും പങ്കുവച്ചിട്ടുണ്ട്

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പള്ളിക്കര ഗ്രാമ പഞ്ചായത്ത്. ഞങ്ങള്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് 

22-)o വാര്‍ഡ്‌ സ്ഥാനാര്‍ഥി അമ്മാനത്ത് അബ്ദുള്ളയുമായി സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞാന്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് മുതല്‍ തന്നെ വ്യാജ പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പള്ളിപ്പുഴ ഇത്തവണ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട വാര്‍ഡ്‌ ആണ്. എല്‍ഡിഎഫ് വിജയസാധ്യതയില്‍ ഭയന്നാണ് എതിര്‍കക്ഷികള്‍ ദുഷ്പ്രചരണം നടത്തുന്നത്. വൈറല്‍ പോസ്റ്റര്‍ യഥാര്‍ഥമാണോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.”  

നിഗമനം 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് 22-)o വാര്‍ഡ്‌ സ്ഥാനാര്‍ഥിയായി  എല്‍ഡിഎഫ് പാനലില്‍ മത്സരിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളിയാണ് എന്നത് വ്യാജപ്രചരണം മാത്രമാണ്.  പള്ളിക്കര ഗ്രാമ പഞ്ചായത്ത് 22-)o വാര്‍ഡ്‌ സ്ഥാനാര്‍ഥി അമ്മാനത്ത് അബ്ദുള്ള എന്ന അവിടുത്തെ സ്വദേശിയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പള്ളിക്കരയില്‍ എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളി..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False