ഹിമാലയത്തിലെ ‘മണിദര്‍ശന്‍’ സൂര്യോദയം- പ്രചരിക്കുന്നത് സ്വീഡനിലെ സൂര്യവലയത്തിന്‍റെ വീഡിയോ…

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

വളരെയേറെ മിത്തുകളും അതിലേറെ വിസ്മയകരമായ യാഥാർത്ഥ്യങ്ങളുമായി ഹിമാലയം എപ്പോഴും യാത്രികരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ അപൂര്‍വ സൂര്യോദയത്തിന്‍റെ ദൃശ്യങ്ങൾ എന്നവകാശപ്പെട്ടുകൊണ്ട്  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 

 പ്രചരണം 

ദൃശ്യങ്ങളില്‍ മഴവില്‍ നിറങ്ങളുടെ വലയത്തിനുള്ളില്‍ അതിമനോഹരമായ സൂര്യോദയം മഞ്ഞുമൂടിയ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇത് ഹിമാലയത്തില്‍ കാണപ്പെട്ട അതിവിശിഷ്ടമായ സൂര്യോദയമാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പുലർച്ചെ 3:30 ന് ഹിമാലയത്തിൽ സംഭവിക്കുന്ന മണിദർശൻ* എന്ന അത്ഭുതകരമായ സൂര്യോദയമാണിത്. ഇതിന് 3 നാഡികൾ (ഇഡ, പിംഗള, സുഷമ്ന ) ഉണ്ട്, ഇത് *വർത്തമാന* എന്നും അറിയപ്പെടുന്നു. ഇത് പരമശിവൻ്റെ വിശ്വരൂപ ദർശനം എന്നും അറിയപ്പെടുന്നു.”

FB postarchived link

എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ലെന്നും ഹിമാലയവുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും വ്യക്തമായി.

വസ്തുത ഇതാണ്

വീഡിയോ ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും  ഇത് സ്വീഡനിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു.  2018 ല്‍ പ്രസിദ്ധീകരിച്ച ഒരു ട്വീറ്റിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം സ്വീഡനിൽ പ്രകൃതിയുടെ അത്ഭുത പ്രതിഭാസമായ സണ്‍ ഹാലോ അല്ലെങ്കില്‍ സൂര്യ വലയം എന്ന പ്രതിഭാസത്തിന്‍റെ വീഡിയോ ആണ്. 

സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ  ഇവയ്ക്കു ചുറ്റും ഇത്തരത്തിൽ ഒരു വലയം കാണുന്നതിനെ പൊതുവേ ഹാലോ എന്നാണ് അറിയപ്പെടുന്നത് സ്വീഡനിൽ മാത്രമല്ല ഈ പ്രതിഭാസം ഇതിനുമുമ്പ് ലോകത്ത് പല നാടുകളിലും സംഭവിച്ചിട്ടുണ്ട്. സ്വീഡനിൽ ഉണ്ടായ സൂര്യവലയം  പ്രതിഭാസത്തെക്കുറിച്ച് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ വിശദീകരണം നൽകിയിട്ടുണ്ട് 

സ്വീഡനില്‍ കാണപ്പെട്ട സൂര്യ വലയം എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ 2018 മുതല്‍ യുട്യൂബിലും പ്രചരിക്കുന്നുണ്ട്. 

“നമ്മുടെ തലയ്ക്ക് മുകളിൽ 20,000 അടി (6 കി.മീ) അല്ലെങ്കിൽ അതിലധികമോ ഉയരത്തിൽ ഒഴുകുന്ന ഉയർന്നതും നേർത്തതുമായ സിറസ് മേഘങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഹാലോ രൂപപ്പെടുന്നത്. 

ഈ മേഘങ്ങളിൽ ദശലക്ഷക്കണക്കിന് ചെറിയ ഐസ് പരലുകൾ അടങ്ങിയിരിക്കുന്നു. പ്രകാശത്തിന്‍റെ അപവർത്തനം അല്ലെങ്കിൽ വിഭജനം, കൂടാതെ പ്രതിഫലനം അല്ലെങ്കിൽ ഈ ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രകാശത്തിന്‍റെ തിളക്കം എന്നിവ മൂലമാണ് സൂര്യ വലയം ഉണ്ടാകുന്നത്”

ഹിമാലയത്തിലെ സൂര്യോദയം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സ്വീഡനിൽ കാണപ്പെട്ട സൺ ഹാലോയുടേതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ  സൂര്യോദയത്തിന്‍റെ വീഡിയോ ഹിമാലയത്തില്‍ നിന്നുള്ളതല്ല, സ്വീഡനില്‍ 2018 ല്‍  സംഭവിച്ച, പ്രകൃതിയുടെ പ്രതിഭാസമായ സൂര്യ വലയത്തിന്‍റെതാണ്. ഹിമാലയവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹിമാലയത്തിലെ ‘മണിദര്‍ശന്‍’ സൂര്യോദയം- പ്രചരിക്കുന്നത് സ്വീഡനിലെ സൂര്യവലയത്തിന്‍റെ വീഡിയോ…

Written By: Vasuki S  

Result: False