ലാഹോർ എയർപോർട്ടിൽ സൈന്യ വിമാനത്തിൽ തീ പിടിച്ചത്തിനാൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന വാർത്ത വ്യാജം

False അന്തര്‍ദേശിയ൦ | International

ലാഹോറിൽ പാക് സൈന്യ വിമാനത്തിൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ തീ പിടിച്ചു. ലാഹോർ എയർപോർട്ടിലെ വിമാന സേവനങ്ങൾ റദ്ദാക്കി എന്ന വാർത്ത 26 ഏപ്രിലിന് പല ദേശിയ/പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പക്ഷെ ഈ വാർത്ത തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നമുക്ക് ജനം ടിവി പ്രസിദ്ധികരിച്ച ഒരു വാർത്ത കാണാം. വാർത്തയുടെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോർ വിമാനത്താവളത്തിൽ വമ്പൻ തീപിടിത്തം; എല്ലാ വിമാന സർവീസുകളും റദ്ദാക്കി.” വാർത്തയിൽ ഈ സംഭവത്തിനെ കുറിച്ച് വിശദമായി പറയുന്നത് ഇങ്ങനെയാണ്:

ഇതേ വാർത്ത മറ്റേ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമുക്ക് താഴെ ന്യൂസ് 18 പ്രസിദ്ധികരിച്ച വാർത്ത കാണാം. ഈ വാർത്തയിലും പാക് ആർമിയുടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഒരു ടയറിന് പെട്ടെന്ന് തീപിടിച്ചതിനാലാണ് എയർപോർട്ടിൽ തീ പിടിച്ചത് എന്ന് പറയുന്നത്.

Archived 

പല ദേശിയ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ഈ വാർത്ത വ്യാജമാണ് എന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വാർത്തകളിൽ നൽകിയ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് പാക്കിസ്ഥാൻ ടുഡേ എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്ത കഴിഞ്ഞ കൊല്ലം മെയ് 9നാണ് പ്രസിദ്ധികരിച്ചത്.

വാർത്ത വായിക്കാൻ – Pakistan Today | Archived

9 മെയ് 2024ന് രാവിലെ 5 മണിക്ക് ഇമ്മിഗ്രേഷൻ കൌണ്ടറിൻ്റെ മച്ചിൽ ഷോർട്ട് സ൪ക്യൂറ്റ് മൂലം തീ പിടിത്തമുണ്ടായി. ഇതു കാരണം ഹജ്ജും മറ്റു വിദേശരാജ്യങ്ങളിലേക്കുള്ള വിമാനസേവനങ്ങളും താമസിച്ചു. പക്ഷെ രക്ഷാസംഘങ്ങൾ അവിടെ എത്തി തീ നിയന്ത്രിച്ചു. ഈ സംഭവത്തിൽ ആരും മരിച്ചില്ല.

ഈ സംഭവത്തിനെ കുറിച്ച് ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്തിരുന്നു. 9 മെയ് 2024ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം ലാഹോർ എയർപോർട്ടിലെ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ മച്ചിൽ ഷോർട്ട് സ൪ക്യൂറ്റ് മൂലം തീ പിടിച്ചു. ഈ തീ പിടിത്തം മൂലം വിമാന സേവനങ്ങൾ കുറച്ച് സമയത്തിന് വേണ്ടി ബാധിച്ചു.  

വാർത്ത വായിക്കാൻ –  India Today | Archived Link     

ഇതേ വാർത്ത CNN ന്യൂസ് 18 ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9 മെയ് 2024നാണ് ഈ വീഡിയോ CNN ന്യൂസ് 18 അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്.

ഏപ്രിൽ 26ന് പാക്കിസ്ഥാൻ സർക്കാരും ലാഹോർ എയർപോർട്ടിൽ തീപിടിത്തത്തിൻ്റെ വാർത്തകൾ വ്യാജമാണെന്ന് ഒരു വാർത്ത കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – APP | Archived Link 

നിഗമനം

ലാഹോറിൽ വൻ തീപിടിത്തത്തിൻ്റെ വാർത്തകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ കൊല്ലം ഷോർട്ട് സർക്യൂട്ട് മൂലം ലാഹോർ എയർപോർട്ടിൽ തീ പിടിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് പങ്ക് വെച്ച് ഈ പ്രചരണം നടത്തുന്നത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലാഹോർ എയർപോർട്ടിൽ സൈന്യ വിമാനത്തിൽ തീ പിടിച്ചത്തിനാൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന വാർത്ത വ്യാജം

Written By: Mukundan K  

Result: False