
തമിഴ് സിനിമയുടെ സുപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ഒരു ഫെസ്ബൂക്ക് പോസ്റ്റ് വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. കമല്‍ ഹാസന്‍ രജനികാന്ത് പോലെയുള്ള താരങ്ങള്‍ തന്‍റെ രാഷ്ട്രിയ നിലപാട് വ്യക്തമാക്കിയതോടെ വിജയും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കും എന്നത് പല ആരാധകരുടെയും ആശയായിരുന്നു. എന്നാല്‍ വിജയ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നു എന്നൊരു പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവയതോടെ ഞങ്ങള്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായി വ്യജമാണെന്നാണ് കണ്ടെത്തിയത്. ഇല്ലയ ദളപതി വിജയ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നില്ല. പോസ്റ്റിന്‍റെ ഉള്ളടക്കവും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുവാൻ ഇളയദളപതി ഡോ: വിജയ്
ദേശിയ പ്രസ്ഥാനത്തിലേയ്ക്ക്..
സ്വാഗതം തലെെവാ.. Heartly Welcome..
வணக்கம் தலைவா… வருக… வருக..
மனம் நிறைந்து வரவேற்க்கின்றோம்…”
വസ്തുത അന്വേഷണം
തമിഴ് സിനിമയുടെ പ്രമുഖ നടന്‍മാരില്‍ ഒരാളാണ് വിജയ്. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയയൊരു പങ്ക് വഹിച്ച ഒരു സംസ്ഥാനമാണ് തമിഴ്നാട്. ഇത്ര വലിയയൊരു താരം ഇങ്ങനെയൊരു തീരുമാനം എടുത്താല്‍ അത് തീര്‍ച്ചയായും വലിയൊരു വാര്‍ത്തയാകും. പക്ഷെ ഞങ്ങള്‍ എങ്ങനെയൊരു വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള യാതൊരു വാര്‍ത്തയും കണ്ടെത്തിയില്ല.
കുടാതെ ഞങ്ങള്‍ വിജയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു പക്ഷെ അവിടെയും ഒന്നും കിട്ടിയില്ല. വിജയുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അദേഹം ചേരുന്നു എന്ന് സുചിപ്പിക്കുന്ന യാതൊരു ട്വീറ്റ് കണ്ടെത്തിയില്ല.

ഇതേ പോലെ അദേഹത്തിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജിലും ഇതിനെ കുറിച്ച് യാതൊരു പോസ്റ്റും കണ്ടെത്തിയില്ല

ഞങ്ങളുടെ പ്രതിനിധി വിജയുടെ പി.ആര്‍.ഒ. റിയാസുമായി ബന്ധപ്പെട്ടു. ഈ പോസ്റ്റിനെ കുറിച്ച് അദേഹത്തിനോട് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ വാര്‍ത്ത പൂര്‍ണ്ണമായി വ്യാജമാണ്. ഇത്തരത്തിലൊരു തിരുമാനം ഇതുവരെ വിജയ് എടുത്തിട്ടില്ല.”
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. തമിഴ് സിനിമ താരം ഇളയ ദളപതി വിജയ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നില്ല.

Title:തമിഴ് താരം ഇല്ലയ ദളപതി വിജയ് കോണ്‍ഗ്രസില്‍ ചേര്‍ന്നോ? വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
