
മുന്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് (Former Zimbabwe Cricketer Heath Streak) അന്തരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വാര്‍ത്തകള്‍ വെറും കിംവദന്തിയാണ്. ഹീത്ത് സ്റ്റീക്കിന് ഒന്നും സംഭവിച്ചിട്ടില്ല. എന്താണ് മുഴുവന്‍ സംഭവം അറിയാന്‍ വായിക്കുക.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന് അവകാശപ്പെടുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു… #heathstreak #Zimbabwe #cricketplayer #passedaway”
എന്നാല്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ലഭിച്ചത് മാധ്യമങ്ങളിലൂടെയാണ്. ഈ വാര്‍ത്ത പ്രചരിപ്പിച്ച ചില മലയാള മാധ്യമങ്ങളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.



പക്ഷെ ഈ വാര്‍ത്ത തെറ്റാണെന്ന് മനസിലായത്തിന് ശേഷം ഇവര്‍ എല്ലാവരും ഈ ലേഖനങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ എങ്ങനെയാണ് ഈ വ്യാജ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത ആദ്യം മാധ്യമങ്ങളില്‍ വന്നത് മുന്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹെന്രി ഒളംഗയുടെ ഒരു ട്വീറ്റ് കാരണമാണ്. ഓഗസ്റ്റ് 22ന് ഒളംഗ ട്വീറ്റ് ചെയ്ത് ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഈ ട്വീറ്റ് ഇപ്പൊള്‍ അദ്ദേഹം ഡിലീറ്റ് ചെയ്തിരിക്കുന്നു. പക്ഷെ ട്വീറ്റിന്‍റെ Archive ഇപ്പോഴും നമുക്ക് കാണാം.

ഇതിനെ തുടര്‍ന്ന്‍ സിംബാബ്‌വേ ക്രിക്കറ്റ് ടീം അംഗം ഷോണ്‍ വില്യംസ്, ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും സ്ട്രീക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേശിയ മാധ്യമങ്ങളും ഈ വാര്‍ത്ത പരിശോധിക്കാതെ പ്രസിദ്ധികരിച്ചു. അങ്ങനെ ഈ വാര്‍ത്ത മലയാളം അടക്കം മറ്റു പ്രാദേശിക മാധ്യമങ്ങളിലുമെത്തി.
പക്ഷെ പിന്നിട് ഒളംഗ തന്നെ തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, സ്ട്രീക്ക് ജീവനോടെയുണ്ട് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല എന്ന് വ്യക്തമാക്കി സ്ട്രീക്കുമായുള്ള തന്‍റെ വാട്സാപ്പ് ചാറ്റുകള്‍ X (ട്വിറ്ററില്‍) പങ്ക് വെച്ചു.
ഇതിനെ തുടര്‍ന്ന് എല്ലാം മാധ്യമങ്ങളും അവരുടെ വാര്‍ത്തകള്‍ തിരുത്തി എഴുതി. മിഡ്-ഡേ ഹീത്ത് സ്ട്രീക്കുമായി ബന്ധപെട്ടു. അദ്ദേഹം മിഡ്-ഡേയിനോട് സംസാരിക്കുമ്പോള്‍ ഈ വാര്‍ത്തകളെ നിഷേധിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഈ വാര്‍ത്ത പൂര്‍ണമായും നുണയാണ്. ഞാന്‍ ജിവിച്ചിരിക്കുന്നു, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഈ സോഷ്യല്‍ മീഡിയയുടെ യുഗത്തിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഒന്നും പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് വെഷമിപ്പിക്കുന്നതാണ്. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ക്ഷമ ചോദിക്കണം. ഈ സംഭവം കാരണം ഞാന്‍ വേദനിച്ചു.”
ഹീത്ത് സ്ട്രീക്ക് സൌത്ത് ആഫ്രിക്കയില്‍ ഒരു പ്രസിദ്ധ കാന്‍സര്‍ സ്പെഷ്യലിസ്റ്റിന്‍റെ നിരിക്ഷണത്തില്‍ ചികിത്സ നെടുകയാണ്. ക്രിക്കറ്റ് ഫീല്‍ഡില്‍ എതിരാളികളെ കരുത്തോടെ നേരിട്ട പോലെ അദ്ദേഹം കാന്‍സറിനെയും നേരിടുന്നു എന്ന് അദ്ദേഹത്തിന്‍റെ കുടുംബം മാധ്യമങ്ങളെ അറിയിച്ചു.
നിഗമനം
മുന്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ട്, അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:സിംബാബ്‌വേയുടെ മുന്‍ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്…
Written By: K. MukundanResult: False
