മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

ദേശിയം

വിവരണം

“മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ ഈ ഹൃദയാവര്‍ജ്ജകമായ ഈ കഥ സത്യമല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ അഹമ്മദ് ജാവേദ് ഇപ്പോള്‍ മുംബൈ കമ്മിഷണറുമല്ല. ഈ കഥ ചില കൊല്ലങ്ങളായി ഫെസ്ബൂക്കില്‍ കുരുങ്ങി നടക്കുകയാണ്. ഈ വാദത്തിന്‍റെ സത്യാവസ്ഥ എന്താണെന്നും ഞങ്ങള്‍ അത് എങ്ങനെ അറിഞ്ഞു എന്ന് അറിയാം.

FacebookArchived Link

വസ്തുത അന്വേഷണം

നിലവിലുള്ള മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ജാവേദല്ല. നിലവിലുള്ള മുംബൈ പോലീസ് കമ്മിഷണര്‍ സഞ്ജയ്‌ ബരവേയാണ്.

TOIArchived Link

8-സെപ്റ്റംബര്‍ 2015 മുതല്‍ 31 ജനുവരി 2016 വരെയാണ് അഹമ്മദ് ജാവേദ് മുംബൈയുടെ പോലീസ് കമ്മിഷണര്‍ ഉണ്ടായിരുന്നത്.

ഡിസംബര്‍ 2015ല്‍ ഇന്ത്യയുടെ സൗദിയിലുള്ള  രാജ്യപ്രതിനിധി വിരമിച്ചതിന് ശേഷം അദേഹത്തിനെ സൗദിയില്‍ ഇന്ത്യയുടെ  രാജ്യപ്രതിനിധിയായി നിയമിച്ചിരുന്നു.

India TodayArchived Link

പോസ്റ്റില്‍ നല്‍കിയ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച മുന്‍ മുബൈ കമ്മിഷണരും ഇന്ത്യയുടെ സൌദിയില്‍ രാജപ്രതിനിധിയുമുണ്ടായിരുന്ന അഹമ്മദ് ജാവേദിന്‍റെ അഭിമുഖം ലഭിച്ചു. ഈ അഭിമുഖത്തില്‍ അദ്ദേഹത്തിനോട് ഈ വാദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ-

എന്‍റെ ഔദ്യോഗികജിവിതത്തില്‍ പല തവണ ഈ ചോദ്യം ഞാന്‍ കേട്ടിട്ടുണ്ട്. ഈ കിംവദന്തി എങ്ങനെയാണ് തുടങ്ങിയതെന്ന് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്ന തുക ഞാന്‍ വാങ്ങാറുണ്ട്.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ഈ കഥ വെറും ഒരു കിംവദന്തിയാണെന്ന് മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ സ്വയം  വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

Fact Check By: Mukundan K 

Result: False